സി.പി.എം പ്രവർത്തകൻ റിമാൻഡിൽ

Monday 15 December 2025 2:29 AM IST

നെടുമ്പാശേരി: തിരഞ്ഞെടുപ്പിന് പിന്നാലെ ഇടത് വനിത പഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്തേക്ക് ഗുണ്ട് എറിഞ്ഞ കേസിൽ സി.പി.എം പ്രവർത്തകൻ റിമാൻഡിലായി. നെടുമ്പാശേരി പോസ്റ്റോഫീസ് കവലയ്ക്ക് സമീപം താമസിക്കുന്ന തിലകൻ (48) ആണ് റിമാൻഡിലായത്. കഴിഞ്ഞ 10ന് രാത്രിയാണ് സംഭവം. 16-ാം വാർഡ് മെമ്പർ ബിന്ദു സാബുവിന്റെ വീട്ടുമുറ്റത്തേക്ക് ഗുണ്ട് കത്തിച്ച് വലിച്ചെറിഞ്ഞെന്നാണ് പരാതി. ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി വാർഡ് മെമ്പർ പ്രവർത്തിച്ചില്ലെന്ന ആക്ഷേപം പ്രവർത്തകർക്കിടയിൽ ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഗുണ്ട് എറിഞ്ഞ സംഭവം ഉണ്ടായത്. വനിതാ പഞ്ചായത്ത് അംഗത്തെ അനുകൂലിക്കുന്നവർക്കെതിരെ ഔദ്യോഗിക പക്ഷവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.