ബി.ജെ.പിക്ക് തിരിച്ചടി
Monday 15 December 2025 12:34 AM IST
പാലക്കാട്: നഗരസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചതെന്ന് വി.കെ.ശ്രീകണ്ഠൻ എംപി. കഴിഞ്ഞതവണ കേവല ഭൂരിപക്ഷത്തോടെ ഭരിച്ച ബി.ജെ.പിക്ക് ഇത്തവണ അത് നഷ്ടമായി. വർഗീയ നിലപാടുകളും അഴിമതിയും വികസന മുരടിപ്പുമാണ് കാരണം. വോട്ട് രേഖപ്പെടുത്തിയ എഴുപതിനായിരം പേരിൽ ബി.ജെ.പിക്ക് വോട്ട് ചെയ്തവർ 26000 മാത്രമാണ്. യു.ഡി.എഫിന് 27000 വോട്ടും എൽ.ഡി.എഫിന് 16000 വോട്ടും ലഭിച്ചു. നാല്പത്തി നാലായിരത്തിലധികം പേർ ബിജെപി ഭരണത്തിനെതിരായാണ് വിധിയെഴുതിയത്. ഭൂരിപക്ഷം പേരും ബി.ജെ.പിയെ അധികാരത്തിൽ നിന്നും പുറത്താക്കണമെന്ന് ആണ് ആഗ്രഹിച്ചിരിക്കുന്നത്. ജനവിധി മനസ്സിലാക്കി ബിജെപി അധികാരത്തിൽ നിന്നും വിട്ടുനിൽക്കണം.