മഹാതീർത്ഥാടനം: അന്നദാനപ്പുര നിർമ്മാണം
Monday 15 December 2025 12:51 AM IST
ശിവഗിരി : മഹാതീർത്ഥാടനത്തിന് എത്തിച്ചേരുന്നവർക്കായി ഗുരുപൂജ പ്രസാദം അന്നദാനം തയ്യാറാക്കുന്നതിനുള്ള പടുകൂറ്റൻ അന്നദാനപ്പുര നിർമ്മാണം പുരോഗമിക്കുന്നു. തീർത്ഥാടന ദിനങ്ങളിൽ പ്രഭാതത്തിലും ഉച്ചയ്ക്കും രാത്രിയും ഭക്ഷണം നൽകും. 50 ലക്ഷത്തോളം തീർത്ഥാടകരെ ഇക്കൊല്ലം പ്രതീക്ഷിക്കുന്നതായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ , ജനറൽ സെകട്ടറി സ്വാമി ശുഭാംഗാനന്ദ , ട്രസ്റ്റ് ട്രഷററും തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു.