തോറ്റെന്ന് ഉറപ്പിച്ചതോടെ സി പി എം സ്ഥാനാർത്ഥി പോയത് ബി ജെ പിയുടെ വിജയം ആഘോഷിക്കാൻ

Sunday 14 December 2025 10:21 PM IST

മ​ണ്ണാ​ർ​ക്കാ​ട്:​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​തോ​റ്റെ​ന്ന് ​ഉ​റ​പ്പി​ച്ച​തോ​ടെ​ ​മ​ണ്ണാ​ർ​ക്കാ​ട് ​ന​ഗ​ര​സ​ഭ​യി​ലെ​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​നേ​രെ​ ​പോ​യ​ത് ​ബി.​ജെ.​പി​യു​ടെ​ ​ആ​ഹ്ലാ​ദ​ ​പ്ര​ക​ട​ന​ത്തി​ൽ പങ്കെടുക്കാൻ.​ ​ന​ഗ​ര​സ​ഭ​യി​ലെ​ 24ാം​ ​വാ​ർ​ഡി​ലെ​ ​ന​മ്പി​യം​പ​ടി​യി​ലെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​അ​ഞ്ജു​ ​സ​ന്ദീ​പാ​ണ് ​ബി.​ജെ.​പി​യു​ടെ​ ​വി​ജ​യാ​ഹ്ലാ​ദ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ത്.​ ​അ​രി​വാ​ൾ​ ​ചു​റ്റി​ക​ ​ന​ക്ഷ​ത്രം​ ​അ​ട​യാ​ള​ത്തി​ലാ​യി​രു​ന്നു​ ​അ​ഞ്ജു​ ​സ​ന്ദീ​പ് ​മ​ത്സ​രി​ച്ച​ത്.

കാ​രാ​കു​റു​ശ്ശി​ ​പ​ഞ്ചാ​യ​ത്തി​ൽ​ 6ാം​ ​വാ​ർ​ഡി​ൽ​ ​വി​ജ​യി​ച്ച​ ​ബി.​ജെ.​പി​ ​സ്ഥാ​നാ​ർ​ത്ഥി​ ​സ്‌​നേ​ഹ​ ​രാ​മ​കൃ​ഷ്ണ​ന്റെ​ ​വി​ജ​യാ​ഹ്ലാ​ദ​ ​റാ​ലി​യി​ലാ​ണ് ​അ​ഞ്ജു​ ​സ​ന്ദീ​പ് ​പ​ങ്കെ​ടു​ത്ത​ത്.​ ​റാ​ലി​യി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​അ​ഞ്ജു​ ​ചു​വ​ടു​വ​യ്ക്കു​ന്ന​തി​ന്റെ​ ​വി​ഡി​യോ​യും​ ​പു​റ​ത്ത് ​വ​ന്നു.​ 30​ ​വാ​ർ​ഡു​ള്ള​ ​ന​ഗ​ര​സ​ഭ​യി​ൽ​ ​എ​ട്ട് ​ഇ​ട​ത്ത് ​മാ​ത്ര​മാ​ണ് ​സി.​പി.​എം​ ​പാ​ർ​ട്ടി​ ​ചി​ഹ്ന​ത്തി​ൽ​ ​മ​ത്സ​രി​ച്ച​ത്.​ ​അ​തി​ൽ​ ​ഒ​രു​ ​വാ​ർ​ഡാ​ണ് ​ന​മ്പി​യം​ ​പ​ടി.​ ​യു.​ഡി.​എ​ഫി​ന്റെ​ ​ഷീ​ജ​ ​ര​മേ​ശാ​ണ് ​ന​ഗ​ര​സ​ഭ​യി​ൽ​ ​ന​മ്പി​യം​ ​പ​ടി​യി​ൽ​ ​വി​ജ​യി​ച്ച​ത്.

അതേസമയം ​ ​ബി.​ജെ.​പി​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യ​ ​സ്‌​നേ​ഹ​ ​ത​ന്റെ​ ​അ​ടു​ത്ത​ ​സു​ഹൃ​ത്താ​യ​തി​നാ​ലാ​ണ് ​വി​ജ​യാ​ഘോ​ഷ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ത് ​എ​ന്നാ​ണ് ​അ​ഞ്ജു​വി​ന്റെ​ ​വി​ശ​ദീ​ക​ര​ണം.​ ​താ​ൻ​ ​ഇ​പ്പോ​ഴും​ ​സി.​പി.​എ​മ്മാ​ണെ​ന്നും​ ​ബി.​ജെ.​പി​യി​ൽ​ ​ചേ​ർ​ന്നി​ട്ടി​ല്ലെ​ന്നും​ ​അ​ഞ്ജു​ ​പ​റ​യു​ന്നു.