ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ, വിജയം ഏഴ് വിക്കറ്റിന്; പരമ്പരയിൽ മുന്നിൽ
ധർമ്മശാല: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ടോസ് വീണ് പ്രോട്ടീസിനെ ബാറ്റിംഗിനയച്ച ഇന്ത്യ 117 റൺസിനാണ് സന്ദർശകരെ ഓൾഔട്ടാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 15.5 ഓവറിൽ ഏഴ് വിക്കറ്ര് ബാക്കി നിൽക്കെയാണ് 118 റൺസ് എന്ന വിജയലക്ഷ്യം അനായാസം മറികടന്നത്. അഭിഷേക് ശർമ്മ (35), ശുഭ്മാൻ ഗിൽ (28) എന്നിവർ പുറത്തായ ശേഷം തിലക് വർമ്മയും ശിവം ദുബെയും ചേർന്നാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ പരമ്പരയിൽ 1-2ന് ഇന്ത്യ മുന്നിലാണ്.
മത്സരത്തിനിടെ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ലോക റെക്കാർഡും സ്വന്തമാക്കി. ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ 100 വിക്കറ്റുകളും 1,000 റൺസും നേടുന്ന ലോകത്തിലെ ആദ്യത്തെ ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർ എന്ന നേട്ടമാണ് ഹാർദിക് സ്വന്തമാക്കിയത്. ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ കുറഞ്ഞ സ്‌കോറിൽ ഒതുക്കിയത്. ക്യാപ്ടൻ എയ്ഡൻ മാർക്രം (46 പന്തിൽ 61 റൺസ്) നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ 100 കടത്തിയത്. ഇന്ത്യയ്ക്കായി ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ തകർത്തത്.