അവൾക്കൊപ്പമെന്ന് പ്രഖ്യാപിച്ച് ചലച്ചിത്രമേള, ഗൂഢാലോചനക്കാരെ ശിക്ഷിക്കാൻ സാധിച്ചില്ലെന്ന് എം.വി.ഗോവിന്ദൻ

Monday 15 December 2025 12:00 AM IST

തിരുവനന്തപുരം: മുപ്പതാമത് ചലച്ചിത്രമേളയടെ പ്രധാനവേദിയായ ടാഗോറിൽ ചലച്ചിത്രപ്രേമികളും രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകരും ഒത്തുചേർന്ന് 'അവൾക്കൊപ്പമെന്ന്' പ്രഖ്യാപിച്ചു.

നടി കേസിലെ വിധിയുടെ പശ്ചാത്തലത്തിൽ,

'അവൾക്കൊപ്പം' എന്ന് ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ ബാഡ്ജ് നെഞ്ചോടുചേർത്തതാണ് ഡെലിഗേറ്റുകുൾ നിലപാട് അറിയിച്ചത്.

അവൾക്കൊപ്പം, നീതിക്കൊപ്പം, സ്ത്രീസുരക്ഷ നാടിൻ സുരക്ഷ എന്ന മുദ്രാവാക്യം ടാഗോർ തിയേറ്റർ പരിസരത്ത് മുഴങ്ങി. വിദേശ ഡെലിഗേറ്റുകൾ ഉൾപ്പെടെ അതിന്റെ ഭാഗമായി.

ഗായിക പുഷ്പവതി ഐക്യദാർഢ്യ ഗാനം പാടിയതോടെ പരിപാടി ആരംഭിച്ചു.

നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽക്കൊണ്ടു വന്നു ശിക്ഷിക്കുക എന്നത് കേരളത്തിലെ ഓരോരുത്തരുടെയും ചുമതലയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽക്കൊണ്ടു വന്ന് ശിക്ഷിക്കാൻ പൂർണമായി സാധിച്ചില്ല. ഇത് ജുഡിഷ്യറിയുടെ പരിമിതിയാണ്, അതിനെ ഗൗരവപൂർവം കാണേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഇനിയുള്ള തലമുറയ്ക്ക് പ്രതീക്ഷ നഷ്ടപ്പെടാതിരിക്കാനും അവർക്ക് പോരാടാനുമായി ഈ പ്രതിഷേധം തുടരണമെന്ന് നടി റീമ കല്ലിങ്കൽ പറഞ്ഞു അവൾക്കൊപ്പം എന്ന് പറയുന്നത് മാത്രമല്ല കൂടെനിൽക്കണം, പിന്തുണയ്ക്കണം അതിൽ നിന്ന് ഒരിക്കലും പിന്നോട്ടുപോകരുതെന്നും ആവശ്യപ്പെട്ടു. ബീനാ പോൾ, ആർ.പാർവതി ദേവി, സജിത മഠത്തിൽ, ഭാഗ്യ ലക്ഷ്മി, അൻവർ അലി, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പുത്തലത്ത് ദിനേശൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ ബിജു, സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബ തുടങ്ങിയവർ പങ്കെടുത്തു.

ബ​സി​ൽ​ ​ദി​ലീ​പി​ന്റെ​ ​സി​നി​മ, പ്ര​തി​ഷേ​ധ​ത്തെ​ ​തു​ട​ർ​ന്ന് ​നി​റു​ത്തി

പ​ത്ത​നം​തി​ട്ട​:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സൂ​പ്പ​ർ​ ​ഫാ​സ്റ്റ് ​ബ​സി​ലെ​ ​സ്ക്രീ​നി​ൽ​ ​ന​ട​ൻ​ ​ദി​ലീ​പി​ന്റെ​ ​സി​നി​മ​ ​പ്ര​ദ​ർ​ശി​പ്പി​ച്ച​തി​നെ​തി​രെ​ ​യാ​ത്ര​ക്കാ​രു​ടെ​ ​പ്ര​തി​ഷേ​ധം.​ ​സി​നി​മ​ ​നി​റു​ത്താ​ൻ​ ​ത​യ്യാ​റാ​കാ​തി​രു​ന്ന​ ​ക​ണ്ട​ക്ട​റു​മാ​യി​ ​സ്ത്രീ​ ​യാ​ത്ര​ക്കാ​ർ​ ​ത​ർ​ക്ക​മു​ണ്ടാ​യി.​ ​യാ​ത്ര​ക്കാ​ർ​ ​ബ​സി​ൽ​ ​നി​ന്ന് ​ഇ​റ​ങ്ങി​പ്പോ​കു​മെ​ന്ന് ​അ​റി​യി​ച്ച​തോ​ടെ​ ​സി​നി​മ​ ​നി​റു​ത്തി. ശ​നി​യാ​ഴ്ച​ ​വൈ​കി​ട്ട് ​അ​ഞ്ചു​മ​ണി​യോ​ടെ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​നി​ന്ന് ​തൊ​ട്ടി​ൽ​പ്പാ​ല​ത്തേ​ക്ക് ​പു​റ​പ്പെ​ട്ട​ ​സൂ​പ്പ​ർ​ഫാ​സ്റ്റ് ​ബ​സി​ലാ​യി​രു​ന്നു​ ​സം​ഭ​വം.​ ​കേ​ശ​വ​ദാ​സ​പു​ര​ത്ത് ​നി​ന്ന് ​കു​ടും​ബ​വു​മാ​യി​ ​ക​യ​റി​യ​ ​പ​ത്ത​നം​തി​ട്ട​ ​കൊ​ടു​ന്ത​റ​ ​സ്വ​ദേ​ശി​യാ​യ​ ​ല​ക്ഷ്മി​ ​ശേ​ഖ​റാ​ണ് ​ആ​ദ്യം​ ​പ്ര​തി​ക​രി​ച്ച​ത്.​ ​കേ​ശ​വ​ദാ​സ​പു​രം​ ​പി​ന്നി​ട്ട​പ്പോ​ഴാ​ണ് ​ബ​സി​ൽ​ ​പ​റ​ക്കും​ത​ളി​ക​ ​സി​നി​മ​ ​പ്ര​ദ​ർ​ശി​പ്പി​ച്ച​ത്.​ ​ദി​ലീ​പി​ന്റെ​ ​സി​നി​മ​ ​കാ​ണി​ക്കു​ന്ന​ത് ​നി​റു​ത്ത​ണ​മെ​ന്ന് ​ല​ക്ഷ്മി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പ​റ്റി​ല്ലെ​ന്ന് ​ക​ണ്ട​ക്ട​ർ​ ​പ​റ​ഞ്ഞു.​ ​എ​ങ്കി​ൽ​ ​ത​ങ്ങ​ൾ​ ​ബ​സി​ൽ​ ​യാ​ത്ര​ ​തു​ട​രി​ല്ലെ​ന്ന് ​ല​ക്ഷ്മി​ ​അ​റി​യി​ച്ചു.​ ​കൂ​ടു​ത​ൽ​ ​യാ​ത്ര​ക്കാ​ർ​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​എ​ഴു​ന്നേ​റ്റ​തോ​ടെ​ ​സി​നി​മ​ ​നി​റു​ത്തു​ക​യാ​യി​രു​ന്നു.​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ൽ​ ​ദി​ലീ​പി​നെ​ ​കോ​ട​തി​ ​വെ​റു​തെ​ ​വി​ട്ട​ത​ല്ലേ​യെ​ന്ന് ​ചി​ല​ ​പു​രു​ഷ​ ​യാ​ത്ര​ക്കാ​ർ​ ​ചോ​ദി​ച്ചെ​ങ്കി​ലും​ ​കൂ​ടു​ത​ൽ​ ​യാ​ത്ര​ക്കാ​രും​ ​സി​നി​മ​ ​നി​റു​ത്ത​ണ​മെ​ന്ന​ ​നി​ല​പാ​ടി​ലാ​യി​രു​ന്നു.