ഇരട്ടി മധുരവുമായി ബി.ജെ.പി

Monday 15 December 2025 12:41 AM IST
ബി.ജെ.പി പ്രവർത്തകർ കോഴിക്കോട് നടത്തിയ ആഹ്ളാദയാത്രയിൽ നിന്ന്

കോഴിക്കോട്: 2020 നേക്കാൾ സീറ്റുനില വർദ്ധിപ്പിച്ചും 17 ഇടങ്ങളിൽ രണ്ടാമതെത്തിയും കോഴിക്കോട് കോർപ്പറേഷനിൽ ബി.ജെ.പി കാഴ്ചവെച്ചത് കരുത്താർന്ന വിജയം. 2015ലും 2020 തിലും ഏഴ് സീറ്റുകളുണ്ടായിരുന്നത് 13 സീറ്റിലേക്ക് ഉയർത്തിയാണ് നില ഭദ്രമാക്കിയത്. കൂടാതെ 12 സ്ഥലങ്ങളിൽ ഒന്നാം സ്ഥാനത്തോട് ചേർന്ന് നിൽക്കുന്ന രണ്ടാം സ്ഥാനവും ഏഴു സ്ഥലത്ത് ആയിരത്തിന് മുകളിൽ വോട്ട് നേടി മൂന്നാം സ്ഥാനത്തുമാണ്. എൽ.ഡി.എഫിന്റേയും യു.ഡി.എഫിന്റേയും മേയർ സ്ഥാനാർ‌ത്ഥികൾ ഒരു പോലെ തോൽവി നേരിടേണ്ടി വന്നപ്പോൾ ബി.ജെ.പിയുടെ മേയർ സ്ഥാനാർത്ഥി നവ്യ ഹരിദാസ് മൂന്നാം തവണയും മിന്നും വിജയമാണ് നേടിയത്. എൽ.ഡി.എഫ് മേയർ സ്ഥാനാർത്ഥികൾ ഉൾപ്പെടെ ജയിച്ചു വന്ന എൽ.ഡി.എഫിന്റെ തട്ടകമായ പൊറ്റമ്മൽ വാർഡ് ടി രനീഷിലൂടെ എൻ.ഡി.എ പിടിച്ചെടുത്തത് വൻ നേട്ടമായി. യു.ഡി.എഫ് തട്ടകമായ ചാലപ്പുറത്തും എൻ.ഡി.എ കരുത്ത് തെളിയിച്ചു. 734 വോട്ടിനാണ് ചാലപ്പുറം വാർഡ് എൻ.ഡി.എ സ്ഥാനാർഥി കെ.പി. അനിൽ കുമാർ പിടിച്ചെടുത്തത്. ചേവരമ്പലം സിറ്റിംഗ് സീറ്റിൽ ഇത്തവണയും മത്സരിച്ച സരിത പറയേരി 1064 വോട്ടിന്റെ വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചു കയറിയത്. നേരത്തേ ഭരിച്ചിരുന്ന ചക്കോരത്തുകുളം, കാരപ്പറമ്പ്, ചേവരമ്പലം, അത്താണിക്കൽ, ഈസ്റ്റ്ഹിൽ, മീഞ്ചന്ത, പുതിയറ ഡിവിഷനുകളിൽ അത്താണിക്കലും ഈസ്റ്റ്‌ഹില്ലും

മീഞ്ചന്തയും കെെവിട്ടു പോയെങ്കിലും എൽ.ഡി.എഫ്, യു.ഡി.എഫ് കുത്തകയായിരുന്ന പാറോപ്പടി, സിവിൽ സ്റ്റേഷൻ, കുറ്രിയിൽ താഴം, പൊറ്റമ്മൽ, പന്നിയങ്കര, ബേപ്പൂർ, ചാലപ്പുറം, മാവൂർ റോഡ്, തുരുത്തിയാട് തുടങ്ങി നഗര ഹൃദയത്തിലെ ഒൻപത് വാർഡുകൾ ബി.ജെ.പി ക്ക് പുതിയതായി നേടാനായി. തിരുത്തിയാടിൽ ബി.ജെ.പി അട്ടിമറി വിജയമാണ് നേടിയത്. കോൺഗ്രസ്‌ കുത്തക വാർഡിൽ സി.പി.എം ഭരണം ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ബി.ജെ.പി ഭരണത്തിലേറുന്നത്. 1171 വോട്ടിനാണ് എൻ.ഡി.എ സ്ഥാനാർത്ഥി ജിഷ ശബരീഷ് തിരുത്തിയാട് വാർഡ് പിടിച്ചെടുത്തത്.

എൻ.ഡി.എയിൽ നിന്ന് മത്സരിച്ച കൗൺസിലർമാരിൽ റെനീഷ് (പൊറ്റമ്മൽ), നവ്യഹരിദാസ് (കാരപ്പറമ്പ്), സരിത പറയേരി (ചേവരമ്പലം), ശിവപ്രസാദ് (ചക്കോരത്ത്കുളം) എന്നിവർ വിജയിച്ചപ്പോൾ രമ്യസുരേഷ് (തിരുവണ്ണൂർ) മാത്രമാണ് തോറ്റത്.

ബൈ​ക്ക് ​റാ​ലി​ ​ന​ട​ത്തി

കോ​ഴി​ക്കോ​ട്:​ ​കോ​ഴി​ക്കോ​ട് ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​നേ​ടി​യ​ ​മു​ന്നേ​റ്റ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ബൈ​ക്ക് ​റാ​ലി​ ​ന​ട​ത്തി.​ ​നി​യു​ക്ത​ ​കൗ​ൺ​സി​ല​ർ​മാ​രോ​ടൊ​പ്പ​മാ​യി​രു​ന്നു​ ​റാ​ലി.​ ​ച​ക്കോ​ര​ത്തു​കു​ള​ത്തി​ൽ​ ​നി​ന്ന് ​ആ​രം​ഭി​ച്ച​ ​റാ​ലി​ ​ബേ​പ്പൂ​രി​ൽ​ ​സ​മാ​പി​ച്ചു.​ ​ ബി.​ജെ.​പി​ ​ജി​ല്ലാ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​പി​ ​പ്ര​കാ​ശ് ​ബാ​ബു,​ ​മു​ൻ​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​രേ​ന്ദ്ര​ൻ,​ ​ദേ​ശീ​യ​ ​കൗ​ൺ​സി​ൽ​ ​അം​ഗം​ ​കെ.​പി​ ​ശ്രീ​ശ​ൻ​ ​മാ​സ്റ്റ​ർ,​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കെ.​ ​ര​ഞ്ജി​ത്ത്,​ ​മു​ൻ​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ്‌​ ​പി.​ ​ര​ഘു​നാ​ഥ്,​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​ടി.​വി​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ,​ ​എം.​ ​സു​രേ​ഷ്,​ ​കെ.​സി​ ​വ​ത്സ​രാ​ജ്,​ ​പി.​കെ​ ​ഗ​ണേ​ശ​ൻ,​ ​ഇ.​ ​പ്ര​ശാ​ന്ത്കു​മാ​ർ,​ ​കെ.​ടി​ ​വി​പി​ൻ,​ ​എം.​ ​ജ​ഗ​ന്നാ​ഥ​ൻ,​ ​അ​ഡ്വ.​ ​സ​ബി​ത​ ​വി​ന​യ്,​ ​സി.​പി​ ​വി​ജ​യ​കൃ​ഷ്ണ​ൻ,​ ​എ​ൻ.​പി​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​തി​രു​വ​ണ്ണൂ​ർ​ ​ബാ​ല​കൃ​ഷ്ണ​ൻ,​ ​ബി.​കെ​ ​പ്രേ​മ​ൻ,​ ​ര​മ​ണി​ ​ഭാ​യ്,​ ​പ്ര​വീ​ൺ​ ​ത​ളി​യി​ൽ,​ ​പി.​എം​ ​ശ്യാം​പ്ര​സാ​ദ്,​ ​കെ.​ ​ജി​തി​ൻ​ ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.