കേരളത്തിൽ 9,000 കോടി രൂപയുടെ ജർമ്മൻ നിക്ഷേപം; ധാരണാപത്രം ഒപ്പുവച്ചു

Monday 15 December 2025 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിൽ-നൈപുണ്യ മേഖലയിൽ ചരിത്രപരമായ മുന്നേറ്റത്തിന് വഴിയൊരുക്കി ജർമ്മൻ നിക്ഷേപം. ജർമ്മനിയിലെ അഞ്ച് പ്രമുഖ സർവകലാശാലകളുടെ കൂട്ടായ്മയായ 'നെക്സ്റ്റ് ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറി' കേരളത്തിൽ 9,000 കോടി രൂപയുടെ (ഒരു ബില്യൺ യൂറോ) നിക്ഷേപം നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പദ്ധതിയുടെ ഭാഗമായി കേരള അക്കാഡമി ഫോർ സ്കിൽസ് എക്സലൻസും കേരള സ്റ്റാർട്ടപ്പ് മിഷനും ജർമനിയിലെ നെക്സ്റ്റ് ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറിയും ധാരണാപത്രം ഒപ്പുവച്ചു. സംസ്ഥാനത്ത് 300 പുതിയ 'ഡീപ് ടെക്' സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ ഈ പദ്ധതി സഹായകമാകും.

ആറാഴ്ച മുൻപ് ജർമ്മനിയിൽ നിന്നെത്തിയ 27 അംഗ നിക്ഷേപക സംഘവുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ചകളുടെ വിജയമാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി. ശിവൻകുട്ടി, തൊഴിൽ, നൈപുണ്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷാനവാസ് എസ്., ഐ.ടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു , സിനിമാ താരം നിവിൻ പോളി, ജർമ്മൻ പ്രതിനിധികളായ തോമസ് ന്യൂമാൻ, റുബീന സെർൺ-ബ്രൂയർ, ബെർണാർഡ് ക്രീഗർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

എ​മ​ർ​ജിം​ഗ് ​ടെ​ക്‌​ ​ഹ​ബ്ബാ​യി​ ​കേ​ര​ളം​ ​മാ​റു​ന്നു​:​ ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ത്യാ​ധു​നി​ക​ ​സാ​ങ്കേ​തി​ക​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ല​ഭ്യ​മാ​ക്കി​യും​ ​സ്വ​കാ​ര്യ​ ​നി​ക്ഷേ​പം​ ​സ​മാ​ഹ​രി​ച്ചു​മു​ള്ള​ ​എ​മ​ർ​ജിം​ഗ് ​ടെ​ക്‌​നോ​ള​ജി​ ​ഹ​ബ്ബാ​യി​ ​കേ​ര​ളം​ ​മാ​റു​ക​യാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​കേ​ര​ള​ ​സ്റ്റാ​ർ​ട്ട​പ് ​മി​ഷ​ൻ​ ​സം​ഘ​ടി​പ്പി​ച്ച​ ​ഹ​ഡി​ൽ​ ​ഗ്ലോ​ബ​ൽ​ 2025​ൽ​ ​'​കേ​ര​ള​ ​ഫ്യൂ​ച്ച​ർ​ ​ഫോ​റം​:​ ​എ​ ​ഡ​യ​ലോ​ഗ് ​വി​ത്ത് ​ദി​ ​ചീ​ഫ് ​മി​നി​സ്റ്റ​ർ​'​ ​എ​ന്ന​ ​പ​രി​പാ​ടി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.

സം​രം​ഭ​ക​ ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കാ​നും​ ​സ്വ​പ്നം​ ​കാ​ണാ​നും​ ​പു​തി​യ​ ​ഉ​യ​ര​ങ്ങ​ൾ​ ​താ​ണ്ടാ​നും​ ​പ​റ്റി​യ​സ്ഥ​ല​മാ​ണി​തെ​ന്ന​ ​ചി​ന്ത​ ​ചെ​റു​പ്പ​ക്കാ​ർ​ക്കി​ട​യി​ൽ​ ​രൂ​പ​പ്പെ​ടു​ത്താ​ൻ​ ​കേ​ര​ള​ത്തി​നാ​യി.​ ​സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള​ ​വി​ജ്ഞാ​ന​ ​വ്യ​വ​സാ​യ​ങ്ങ​ളെ​ ​വി​കേ​ന്ദ്രീ​ക​രി​ക്കാ​നും​ ​തു​ല്യ​ ​വ​ള​ർ​ച്ച​ ​ഉ​റ​പ്പാ​ക്കാ​നും​ ​സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​സ്ഥാ​ന​ത്തി​ന്റെ​ ​സ്റ്റാ​ർ​ട്ട​പ്പ് ​ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ​ ​വ​ള​ർ​ച്ച​യ്ക്ക് ​സ​ഹാ​യ​ക​മാ​കു​ന്ന​ ​മൂ​ന്ന് ​താ​ത്പ​ര്യ​പ​ത്ര​ങ്ങ​ൾ​ ​ച​ട​ങ്ങി​ൽ​ ​കൈ​മാ​റി.​ ​തി​രു​വ​ന​ന്ത​പു​രം​ ​ക​ര​മ​ന​യി​ൽ​ ​സ്‌​കി​ൽ​ ​ഇ​ന്ത്യ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​സെ​ന്റ​ർ​ ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​പ​റ​ഞ്ഞു. ദു​ബാ​യ് ​സെ​ന്റ​ർ​ ​ഓ​ഫ് ​എ.​ഐ​ ​ദു​ബാ​യ് ​ഫ്യൂ​ച്ച​ർ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​എ​ക്സി​ക്യു​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​സ​യി​ദ് ​അ​ൽ​ ​ഫ​ലാ​സി, ഇ​ൻ​ഫോ​സി​സ് ​കോ​ഫൗ​ണ്ട​ർ​ ​എ​സ്.​ഡി.​ഷി​ബു​ലാ​ൽ,​തൊ​ഴി​ൽ​ ​വ​കു​പ്പ് ​സെ​ക്ര​ട്ട​റി​ ​എ​സ്.​ഷാ​ന​വാ​സ്,​ഇ​ല​ക്ടോ​ണി​ക്സ്‌​ ​ഐ.​ടി​ ​സ്‌​പെ​ഷ്യ​ൽ​ ​സെ​ക്ര​ട്ട​റി​ ​സീ​റാം​ ​സാം​ബ​ശി​വ​ ​റാ​വു,​ന​ട​ൻ​ ​നി​വി​ൻ​ ​പോ​ളി,​സ്റ്റാ​ർ​ട്ട​പ്പ് ​മി​ഷ​ൻ​ ​സി.​ഇ.​ഒ​ ​അ​നൂ​പ് ​അം​ബി​ക​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ​ ​ക​ൾ​ച്ച​റ​ൽ​ ​കോ​ൺ​ഗ്ര​സ് 20 മു​ത​ൽ​ ​കൊ​ച്ചി​യിൽ

കൊ​ച്ചി​:​ ​സം​സ്കാ​രം,​ ​സം​വാ​ദം,​ ​സ​മ​ത്വം,​ ​സ​മാ​ധാ​നം,​ ​സാ​ഹോ​ദ​ര്യം​ ​എ​ന്നീ​ ​മൂ​ല്യ​ങ്ങ​ളി​ലൂ​ന്നി​യു​ള്ള​ ​രാ​ജ്യ​ത്തെ​ ​ആ​ദ്യ​ ​ക​ൾ​ച്ച​റ​ൽ​ ​കോ​ൺ​ഗ്ര​സി​ന് ​എ​റ​ണാ​കു​ളം​ ​വേ​ദി​യാ​കു​ന്നു.​ 20​ ​മു​ത​ൽ​ 23​ ​വ​രെ​ ​ദ​ർ​ബാ​ർ​ഹാ​ൾ​ ​ഗ്രൗ​ണ്ട്,​ ​രാ​ജേ​ന്ദ്ര​ ​മൈ​താ​നം,​ ​ല​ളി​ത​ക​ലാ​ ​അ​ക്കാ​ഡ​മി​ ​ഹാ​ൾ,​ ​ടി.​കെ.​ ​രാ​മ​കൃ​ഷ്ണ​ൻ​ ​സാം​സ്കാ​രി​ക​ ​കേ​ന്ദ്രം,​ ​സു​ഭാ​ഷ് ​പാ​ർ​ക്ക്,​ ​ഫൈ​ൻ​ ​ആ​ർ​ട്സ് ​ഹാ​ൾ​ ​വേ​ദി​ക​ളി​ലാ​യി​ ​ന​ട​ക്കു​ന്ന​ ​പ​രി​പാ​ടി​ 20​ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ 23​ന് ​ന​ട​ൻ​ ​മ​മ്മൂ​ട്ടി​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും. രാ​ജ്യ​ത്തെ​ ​എ​ല്ലാ​ ​സം​സ്ഥാ​ന​ങ്ങ​ളെ​യും​ ​പ്ര​തി​നി​ധീ​ക​രി​ച്ച് ​എ​ഴു​ത്തു​കാ​രും​ ​ച​രി​ത്ര​കാ​ര​ന്മാ​രും​ ​സി​നി​മ​ ​-​ ​ക​ലാ​പ്ര​വ​ർ​ത്ത​ക​രും​ ​പ​ങ്കെ​ടു​ക്കും.​ ​ക​ലാ​പ​രി​പാ​ടി​ക​ൾ,​ ​സം​വാ​ദ​ങ്ങ​ൾ,​ ​സെ​മി​നാ​ർ,​ ​അ​ഭി​മു​ഖ​ങ്ങ​ൾ,​ ​നാ​ട​കം,​ ​സി​നി​മ,​ ​ഗോ​ത്ര​ ​-​ ​നാ​ട​ൻ​ ​-​ ​ക്ലാ​സി​ക്ക​ൽ​ ​ക​ലാ​ ​അ​വ​ത​ര​ണ​ങ്ങ​ൾ​ ​എ​ന്നി​വ​ ​അ​ര​ങ്ങേ​റും. മ​തം,​ ​വ​ർ​ണം,​ ​വം​ശം​ ​തു​ട​ങ്ങി​യ​ ​സ​ങ്കു​ചി​ത​ ​താ​ത്‌​പ​ര്യ​ങ്ങ​ൾ​ക്ക​തീ​ത​മാ​യ​ ​സാം​സ്കാ​രി​ക​ ​കൂ​ട്ടാ​യ്മ​യാ​ണ് ​ല​ക്ഷ്യ​മെ​ന്ന് ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​അ​റി​യി​ച്ചു.​ ​സം​ഘാ​ട​ക​ ​സ​മി​തി​ ​ചെ​യ​ർ​മാ​നാ​യ​ ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വ്,​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​മേ​യ​ർ​ ​അ​ഡ്വ.​എം.​ ​അ​നി​ൽ​ ​കു​മാ​ർ,​ ​സാം​സ്കാ​രി​ക​ ​വ​കു​പ്പ് ​‌​ഡ​യ​റ​ക്ട​ർ​ ​ദി​വ്യ​ ​എ​സ്.​ ​അ​യ്യ​ർ​ ​എ​ന്നി​വ​രും​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.