കൃഷി അധിഷ്ഠിത സ്റ്റാർട്ടപ്പുകൾ

Monday 15 December 2025 12:00 AM IST

സേവന മേഖലയിലെ തൊഴിലുകൾക്കനുസരിച്ച് കോഴ്‌സുകളുടെ കാര്യത്തിലും പുത്തൻ പ്രവണതകൾ ദൃശ്യമാണ്. ക്രിയേറ്റിവിറ്റി, ഐ.ടി, ഡിസൈൻ, എൻജിനിയറിംഗ് സർവീസ്, അഗ്രി ബിസിനസ്, ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് എന്നിവ കരുത്താർജ്ജിക്കുകയാണ്. ഇതിൽ കൃഷി, ഭക്ഷ്യ റീട്ടെയ്ൽ മേഖല വരും വർഷങ്ങളിൽ വലിയ വളർച്ച നേടുകയും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. അടുത്തിടെ പ്രസിദ്ധീകരിച്ച നീതി ആയോഗ് റിപ്പോർട്ടിൽ സേവന മേഖലയിൽ ഏറ്റവും കൂടുതൽ പേർ തൊഴിൽ ചെയ്യുന്ന സംസ്ഥാനമാണ് കേരളമെന്നു കണ്ടെത്തിയിട്ടുണ്ട്.

പാൽ, പയർവർഗങ്ങൾ, അരി, കരിമ്പ്, ഗോതമ്പ്, പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുൾപ്പെടെ നിരവധി പ്രധാന ചരക്കുകളുടെ ഉത്പാദനത്തിൽ ഇന്ത്യ ഒരു കാർഷിക ശക്തികേന്ദ്രമാണ്. കൃഷിയിൽ നിന്ന് കാർഷിക ബിസിനസ്, ഭക്ഷ്യസംസ്‌കരണം, ഭക്ഷ്യ റീട്ടെയിൽ, ഫുഡ് ഇ റീട്ടെയിൽ എന്നിവയിലേക്കുള്ള മാറ്റം ഈ മേഖലയിൽ ധാരാളം സംരംഭങ്ങളും കാർഷിക അധിഷ്ഠിത എം.എസ്.എം.ഇകളും സ്റ്റാർട്ടപ്പുകളും ഉയർന്നുവരുന്നതിനിടയാക്കും.

ഭക്ഷ്യ റീട്ടെയിൽ

............................

സേവനമേഖലയിലെ വളർച്ചയ്ക്കനുസൃതമായി ഇന്ത്യൻ കാർഷിക മേഖല അഗ്രിബിസിനസിലേക്ക് മാറുകയാണ്. ഭക്ഷ്യ റീട്ടെയ്ൽ, സംസ്‌കരണ, സേവന വ്യവസായ മേഖലകളിൽ 2030ഓടെ രണ്ട് ട്രില്യൺ ഡോളർ വളർച്ച ഇന്ത്യ നേടും.

ഇന്ത്യൻ ഭക്ഷ്യവിപണിയിൽ ഓൺലൈൻ വഴിയുള്ള സാമൂഹിക വാണിജ്യവും മൊബൈൽ ആപ്പുകൾ വഴിയുള്ള ബുക്കിംഗുമെല്ലാം തൊഴിലായി മാറും.

ഇന്ത്യയുടെ ആധുനിക റീട്ടെയ്ൽ മേഖലയും അതിവേഗം വളരുന്ന ഇകൊമേഴ്‌സും സംസ്‌കരിച്ചതും പുതിയതും പാക്ക് ചെയ്തതുമായ ഭക്ഷണ-പാനീയ കയറ്റുമതിക്ക് വലിയ അവസരങ്ങൾ പ്രദാനം ചെയ്യും. അഗ്രിബിസിനസ് മാനേജ്മെന്റ്, വിവിധ മാനേജ്മെന്റ് പ്രോഗ്രാമുകൾ എന്നിവ പൂർത്തിയാക്കിയവർക്ക് മികച്ച അവസരങ്ങളാണ് ഭക്ഷ്യ റീട്ടെയ്ൽ മേഖലയിലുള്ളത്.

സി.​യു.​ഇ.​ടി​ ​പി.​ജി​ 2026​ ​ര​ജി​സ്ട്രേ​ഷൻ

കേ​ന്ദ്ര​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​രാ​ജ്യ​ത്തെ​ ​വി​വി​ധ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ ​വി​വി​ധ​ ​പോ​സ്റ്റ് ​ഗ്രാ​ജ്വേ​റ്റ് ​പ്രോ​ഗ്രാം​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​ന​ട​ത്തു​ന്ന​ ​സി.​യു.​ഇ.​ടി​ ​പി.​ജി​ 2026​ ​പ​രീ​ക്ഷ​യ്ക്ക് ​ജ​നു​വ​രി​ 14​ ​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ 2026​-27​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ ​പ്ര​വേ​ശ​ന​മാ​ണ് ​ന​ട​ക്കു​ക.​ ​വെ​ബ്സൈ​റ്റ്:​ ​e​x​a​m​s.​n​t​a.​n​i​c.​i​n​/​c​u​e​t​-​p​g. അ​പേ​ക്ഷ​യി​ൽ​ ​തെ​റ്റു​ണ്ടെ​ങ്കി​ൽ​ 2026​ ​ജ​നു​വ​രി​ 18​ ​മു​ത​ൽ​ 20​ ​വ​രെ​ ​തി​രു​ത്ത​ൽ​ ​വ​രു​ത്താം.​ ​തീ​യ​തി​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും​ 2026​ ​മാ​ർ​ച്ചി​ലാ​യി​രി​ക്കും​ ​സി.​യു.​ഇ.​ടി​ ​പി.​ജി​ ​പ​രീ​ക്ഷ. ലാം​ഗ്വേ​ജ്,​ ​സ​യ​ൻ​സ്,​ ​ഹ്യു​മാ​നി​റ്റീ​സ്,​ ​എം.​ടെ​ക്/​ ​ഹ​യ​ർ​ ​സ​യ​ൻ​സ്,​ ​ആ​ചാ​ര്യ,​ ​പൊ​തു​ ​(​നി​യ​മം,​ ​ഇ​ക്ക​ണോ​മി​ക്സ്,​ ​ബി.​എ​ഡ് ​ലാം​ഗ്വേ​ജ​സ്,​ ​അ​ഗ്രി​ ​ബി​സി​ന​സ് ​മാ​നേ​ജ്മെ​ന്റ് ​)​ ​വി​ഷ​യ​ങ്ങ​ളി​ലാ​യി​ 157​ ​സ​ബ്ജ​ക്ടു​ക​ളി​ൽ​ ​പ​രീ​ക്ഷ​ ​ഉ​ണ്ട്. ഇ​ന്ത്യ​യി​ൽ​ 292​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​ഇ​ന്ത്യ​യ്ക്കു​ ​പു​റ​ത്ത് 16​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​പ​രീ​ക്ഷ​ ​ന​ട​ക്കും.​ ​കേ​ര​ള​ത്തി​ൽ​ ​ഇ​ടു​ക്കി,​ ​ക​ണ്ണൂ​ർ,​ ​കാ​സ​ർ​കോ​ട്,​ ​കൊ​ല്ലം,​ ​കോ​ട്ട​യം,​ ​കോ​ഴി​ക്കോ​ട്,​ ​മ​ല​പ്പു​റം,​ ​പാ​ല​ക്കാ​ട്,​ ​പ​ത്ത​നം​തി​ട്ട,​ ​തി​രു​വ​ന​ന്ത​പു​രം,​ ​തൃ​ശൂ​ർ,​ ​വ​യ​നാ​ട്,​ ​ആ​ല​പ്പു​ഴ,​ ​എ​റ​ണാ​കു​ളം​ ​എ​ന്നി​വി​ട​ങ്ങ​ളും​ ​ല​ക്ഷ​ദ്വീ​പി​ൽ​ ​ക​വ​ര​ത്തി​യും​ ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ങ്ങ​ളാ​ണ്.

സ്‌​ട്രേ​ ​വേ​ക്ക​ൻ​സി​ ​ഫി​ല്ലിം​ഗ് ​അ​ലോ​ട്ട്‌​മെ​ന്റ്

ബി.​ഡി.​എ​സ് ​കോ​ഴ്‌​സു​ക​ളു​ടെ​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​ഫി​ല്ലിം​ഗ് ​അ​ലോ​ട്ട്‌​മെ​ന്റി​ന് ​ശേ​ഷം​ ​ഒ​ഴി​വു​ള​ള​ ​സീ​റ്റു​ക​ൾ​ ​നി​ക​ത്തു​ന്ന​തി​നാ​യി​ ​സ്പെ​ഷ്യ​ൽ​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​ഫി​ല്ലിം​ഗ് ​അ​ലോ​ട്ട്‌​മെ​ന്റും​ ​ആ​യു​ർ​വേ​ദ​/​ഹോ​മി​യോ​/​സി​ദ്ധ​/​യു​നാ​നി​/​മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​മൂ​ന്നാം​ഘ​ട്ട​ ​സ്‌​ട്രേ​ ​വേ​ക്ക​ൻ​സി​ ​ഫി​ല്ലിം​ഗ് ​അ​ലോ​ട്ട്മെ​ന്റി​ന് ​ശേ​ഷം​ ​ഒ​ഴി​വു​ള​ള​ ​സീ​റ്റു​ക​ൾ​ ​നി​ക​ത്തു​ന്ന​തി​നാ​യി​ ​നാ​ലാം​ഘ​ട്ട​ ​സ്‌​ട്രേ​ ​വേ​ക്ക​ൻ​സി​ ​ഫി​ല്ലിം​ഗ് ​അ​ലോ​ട്ട്‌​മെ​ന്റും​ ​ന​ട​ത്തും​ .​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ ​ക​മ്മി​ഷ​ണ​ർ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​മെ​ഡി​ക്ക​ൽ​ ​റാ​ങ്ക് ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ള​ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഇ​ന്ന് ​ഉ​ച്ച​യ്ക്ക് 1​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​ഓ​പ്ഷ​നു​ക​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​ഹെ​ൽ​പ് ​ലൈ​ൻ​ ​ന​മ്പ​ർ​ ​:​ 0471​ 2525300.

ഹെ​ൽ​ത്ത് ​സ​യ​ൻ​സ് ​കോ​ഴ്‌​സു​ക​ൾ​:​ ​സ്‌​പോ​ട്ട് ​അ​ലോ​ട്ട്‌​മെ​ന്റ് 16​ന്

​അ​ലൈ​ഡ് ​ഹെ​ൽ​ത്ത് ​സ​യ​ൻ​സ​സ് ​കോ​ഴ്‌​സു​ക​ൾ​ക്ക് ​സ​ർ​ക്കാ​ർ​/​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ൽ​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​സ്‌​പോ​ട്ട് ​അ​ലോ​ട്ട്‌​മെ​ന്റ് 16​ന് ​എ​ൽ.​ബി.​എ​സ്സ് ​ജി​ല്ലാ​ ​ഫെ​സി​ലി​റ്റേ​ഷ​ൻ​ ​സെ​ന്റ​റു​ക​ളി​ൽ​ ​രാ​വി​ലെ​ 10​ ​ന് ​ന​ട​ക്കും.​ ​ഒ​ഴി​വു​ക​ളു​ടെ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റി​നു​ ​മു​ൻ​പ് ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0471​-2560361,​ 362,​ 363,​ 364,​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n.