മണിയൂരിൽ യു.ഡി.എഫ് - ആർ.എം.പി.ഐ ഭരണം
Monday 15 December 2025 12:48 AM IST
വടകര: മണിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം യു.ഡി.എഫ്-ആര്‍.എം.പി.ഐ സഖ്യം പിടിച്ചു. സി.പി.എം ശക്തികേന്ദ്രമായി വിശേഷിപ്പിച്ചിരുന്ന മണിയൂരില്‍ മൂന്നു പതിറ്റാണ്ടിനു ശേഷമാണ് ഇടതുമുന്നണിക്ക് ഭരണം നഷ്ടമാവുന്നത്. ആകെയുള്ള 23 വാര്‍ഡുകളില്‍ യു.ഡി.എഫും ആര്‍.എം.പി.ഐയും അടങ്ങിയ സഖ്യം പന്ത്രണ്ടിടത്ത് വിജയിച്ചപ്പോള്‍ എല്‍.ഡി.എഫിന് 11 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. യു.ഡി.എഫില്‍ കോണ്‍ഗ്രസിന് 7, ലീഗിന് 3, ആര്‍.എം.പി.ഐക്ക് ഒരു സീറ്റും ലഭിച്ചു. ഒരിടത്ത് യു.ഡി.എഫ് സ്വതന്ത്ര ജയിച്ചു. ആർ.എം.പി.ഐ വടകര ഏരിയ ട്രഷറർ വിജിത്ത് ലാൽ തെക്കേടത്താണ് വിജയിച്ചത് ഇടതുമുന്നണിയില്‍ സിപിഎം എട്ടിടത്തും ആര്‍ജെഡി രണ്ടിടത്തും സിപിഐ ഒരിടത്തും ജയിച്ചു.