കേരപദ്ധതി കർഷകരുടെ ഉന്നതിക്ക് : ഡോ.ബി.അശോക്
Monday 15 December 2025 12:00 AM IST
തിരുവനന്തപുരം : കൃഷിവകുപ്പ് ലോക ബാങ്ക് സഹായത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതി സംസ്ഥാനത്തെ കർഷക സമൂഹത്തെ ഉന്നതിയിലേക്ക് നയിക്കുന്ന സമ്പൂർണ്ണ യത്നമാണെന്ന് കേര പ്രോജക്ട് ഡയറക്ടറും കാർഷികോത്പാദന കമ്മിഷണറുമായ ഡോ.ബി.അശോക് പറഞ്ഞു. കേരള സ്റ്റാർട്ടപ്പ് മിഷൻ കോവളം ലീല റാവീസ് ഹോട്ടലിൽ സംഘടിപ്പിച്ച ത്രിദിന ഹഡിൽ ഗ്ലോബലിന്റെ ഭാഗമായി നടത്തിയ പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക ബാങ്ക് സീനിയർ ഇക്കണോമിസ്റ്റ് അമദൗ ഡെ, നബാർഡ് ചീഫ് ജനറൽ മാനേജർ നാഗേഷ്‌കുമാർ അനുമല്ല, ലോക ബാങ്ക് ഗ്ലോബൽ പ്രാക്ടീസ് മാനേജർ രവിശങ്കർ ചതുർവേദി തുടങ്ങിയവർ പങ്കെടുത്തു. കെ.പി.എം.ജി പാർട്ട്ണർ ആനന്ദ് ശർമ്മ മോഡറേറ്ററായി.