കുറ്റ്യാടി പഞ്ചായത്ത് എൽ.ഡി.എഫ് നേടി
Monday 15 December 2025 12:52 AM IST
കുറ്റ്യാടി: കുറ്റ്യാടി പഞ്ചായത്ത് എൽ.ഡി.എഫ് നിലനിർത്തി. എട്ട് വാർഡുകളിൽ എൽ.ഡി.എഫും ഏഴ് വാർഡ് യു.ഡി.എഫും നേടി. എൻ.പി പുരുഷു, കെ.പി ശോഭ, ഒ.ടി നഫീസ, പി.കെ സബിന, വി.പി പ്രതീഷ്, പി.പി ചന്ദ്രൻ, എം.ടി ജസി, ടി.കെ മോഹൻ ദാസ് എന്നിവരും (എൽ.ഡി.എഫ്) ഫാത്തിമ നാസർ, നസീറ ഫൈസൽ, സുമയ്യ വാരാപറമ്പത്ത്, ശ്രീജേഷ് ഊരത്ത്, ഷിജില മഹേഷ്, കെ.കെ ഷാജു, ജസീല അസ്മർ (യു.ഡി.എഫ്) എന്നിവരുമാണ് കുറ്റ്യാടി പഞ്ചായത്തിൽ വിജയിച്ചത്.