ശിവഗിരി വൈദികമഠത്തിൽ മുഴുനീള പ്രാർത്ഥനാ യജ്ഞം
ശിവഗിരി : 93-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ മുന്നോടിയായി ഇന്നലെ രാവിലെ 6 മുതൽ വൈകിട്ട് 6വരെ വൈദിക മഠത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വന്നുചേർന്ന പ്രാർത്ഥനാ സംഘങ്ങളും ഭക്തരും ചേർന്ന് മുഴുനീള പ്രാർത്ഥനായജ്ഞം നടത്തി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പ്രാർത്ഥനായജ്ഞം ഉദ്ഘാടനം ചെയ്തു. ഗുരുദേവ വിരചിതമായ എല്ലാ കൃതികളുടെയും ആലാപനം നടന്നു. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയനിലെ ശ്രീനാരായണ ധർമ്മ പഠന കേന്ദ്രത്തിലെ പ്രേമലത സോമൻ, തുളസി തങ്കച്ചൻ മീനട, സുജാത, ലതിക വിനോദ്, വിനോദ് (കുമരകം), സരിത ഷിബു, സുജ, വൃന്ദ മാടപ്പാവ്, ആർ. മധുസൂദനൻ പത്തനംതിട്ട, ടി.എസ്. നിർമ്മലൻചെങ്ങളം, ഉഷാകുമാരി സി.എൻ.ചെങ്ങളം, ബിന്ദു കെ.ആർ, സുധർമ്മ കുമരകം, സുധ ഷിബു, വിലാസിനി മോഹൻ അരീപ്പറമ്പ്, യമുന മോൻസി കുമരകം, ഇന്ദുമതി, അജിത ഷാജി (ആലുവ) എന്നിവർക്കൊപ്പം വിവിധ ജില്ലകളിൽ നിന്നെത്തിയവരും പ്രാർത്ഥനായജ്ഞത്തിൽ പങ്കെടുത്തു.