തിരക്ക് കുറഞ്ഞു

Sunday 14 December 2025 11:22 PM IST

ശബരിമല : ശബരിമല സന്നിധാനത്ത് ഇന്നലെ ദിവസങ്ങൾക്ക് ശേഷം ഭക്തജനത്തിരക്ക് വലിയ തോതിൽ കുറഞ്ഞു. ഏറ്റവും കൂടുതൽ തിരക്കും ക്യൂവും അനുഭവപ്പെടാറുള്ള നടപ്പന്തൽ രാവിലെ 10 മണിയായപ്പോഴേക്കും തിരക്കുകളില്ലാതെ വിജനമായി .ഇന്നലെ തീർത്ഥാടകർക്ക് സുഖദർശനം ലഭിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്കും ജോലിത്തിരക്കിൽ തെല്ല് ആശ്വാസം കണ്ടെത്താൻ കഴിഞ്ഞു തിരക്ക് കുറഞ്ഞെങ്കിലും ദർശനം പൂർത്തിയാക്കുന്ന ഭക്തരുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുന്നില്ല

വയലിൻ കച്ചേരി

ശബരിമല: ഇന്നലത്തെ പ്രഭാതം സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി നാലാം ക്ലാസുകാരി വൈഗ വിപിന്റെ വയലിൻ കച്ചേരി. കഴിഞ്ഞ അഞ്ചുവർഷമായി തുടർച്ചയായി അയ്യപ്പ ദർശനത്തിന് എത്തുന്ന വൈഗ ആദ്യമായാണ് സന്നിധാനത്ത് വയലിൻ കച്ചേരി അവതരിപ്പിക്കുന്നത്. അഞ്ച് കീർത്തനങ്ങളാണ് വൈഗ അവതരിപ്പിച്ചത്. തൃശൂരിലെ സി എസ് അനുരൂപിന്റെ കീഴിൽ കഴിഞ്ഞ രണ്ടു വർഷമായി വയലിൽ പഠിക്കുന്നുണ്ട്. കോതമംഗലം ശോഭന പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയായ വൈഗ അച്ഛനും അമ്മൂമ്മയ്ക്കും ഒപ്പമാണ് സന്നിധാനത്ത് എത്തിയത്.