സന്നിധാനത്ത് ഭക്തിഗാനസുധ
Sunday 14 December 2025 11:23 PM IST
ശബരിമല: സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി തിരുവല്ല നാദം ഓർക്കസ്ട്രയുടെ ഭക്തിഗാനസുധ. തുടർച്ചയായി പത്താം വർഷമാണ് ഇവർ സന്നിധാനത്ത് പരിപാടി അവതരിപ്പിക്കുന്നത്. ആർ എൽ വി സനോജ്, കിഷോർ ബാബു കൊല്ലം എന്നിവരാണ് ഗായകർ. ഗിരീഷ് കൊല്ലം, ടൈറ്റസ് ലാസർ, വിഷ്ണു ശങ്കർ എന്നിവരാണ് ഓർക്കസ്ട്ര.