നടി കേസിലെ ഊമക്കത്ത്: അന്വേഷണത്തിന് സാദ്ധ്യത

Monday 15 December 2025 12:24 AM IST

കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യം പകർത്തിയ കേസിലെ വിധി എന്തായിരിക്കുമെന്ന് വെളിപ്പെടുത്തിയും ജഡ്ജിക്കും മറ്റുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചും ഊമക്കത്ത് ലഭിച്ചത് ഡി.ജി.പിയുടെ ശ്രദ്ധയിൽപ്പെടുത്തി അന്വേഷണോദ്യോഗസ്ഥൻ ബൈജു കെ. പൗലോസ്. ഇ-മെയിലിലാണ് വിവരങ്ങൾ ഡി.ജി.പിക്ക് കൈമാറിയത്. ഇത് അന്വേഷണത്തിന് വഴിതുറന്നേക്കും.

ഈ മാസം എട്ടിനാണ് കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് വിധി പറഞ്ഞത്. ഡിസംബർ ആറിന് പലർക്കും കത്ത് ലഭിച്ചു. ഇതിന് മൂന്ന് ദിവസം മുമ്പ് വൈകിട്ടാണ് മാസ്‌ക് ധരിച്ചെത്തിയ ആൾ എറണാകുളം പള്ളിമുക്കിലെ പോസ്റ്റ് ഓഫീസിൽ നിന്ന് സ്പീഡ് പോസ്റ്റായി 33 കത്തുകൾ പോസ്റ്റ് ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇയാളെ കണ്ടെത്താനായിട്ടില്ല.

ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായി തനിക്കു ലഭിച്ച കത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറിയതോടെയാണ് രഹസ്യാന്വേഷമുണ്ടായത്.

ഒന്നു മുതൽ ആറ് വരെ പ്രതികൾ മാത്രമാകും കുറ്റക്കാരെന്നും ദിലീപടക്കം നാലു പ്രതികളെ വെറുതെ വിടുമെന്നും ഊമക്കത്തിലുണ്ടായിരുന്നു. വിധി തയ്യാറാക്കിയശേഷം ദിലീപിന്റെ അടുത്ത സുഹൃത്തിനെ കാണിച്ചെന്നും ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളാണ് ബൈജു കെ. പൗലോസ് ഡി.ജി.പിയെ അറിയിച്ചത്.

ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്റെ​ ​ഭാ​ര്യ: തു​റ​ന്നു​ ​പ​റ​യാ​ൻ​ ​വൈ​കി​യ​ത് ഞാ​ൻ​ ​ക​ര​ഞ്ഞു​ ​പ​റ​ഞ്ഞ​തി​നാൽ

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ന്ത​രി​ച്ച​ ​സം​വി​ധാ​യ​ക​ൻ​ ​ബാ​ല​ച​ന്ദ്ര​കു​മാർ ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​സം​ഭ​വ​ത്തി​ലെ​ ​വി​വ​ര​ങ്ങ​ൾ​ ​തു​റ​ന്നു​ ​പ​റ​യാ​ൻ​ ​വൈ​കി​യ​ത് ​താ​ൻ​ ​ത​ട​ഞ്ഞ​തു​കൊ​ണ്ടാ​ണെ​ന്ന് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഭാ​ര്യ​ ​വെ​ളി​പ്പെ​ടു​ത്തി.എ​ന്തു​കൊ​ണ്ട് ​ഇ​ത്ര​യും​ ​കാ​ല​ത്തി​നു​ ​ശേ​ഷം​ ​വെ​ളി​പ്പെ​ടു​ത്തി​ ​എ​ന്ന് ​പ​ല​രും​ ​ചോ​ദി​ച്ചു.​ ​അ​തി​ന് ​കാ​ര​ണം​ ​ഞാ​നാ​ണ്.​ ​ഞാ​നാ​ണ് ​അ​ദ്ദേ​ഹ​ത്തെ​ ​പി​ന്തി​രി​പ്പി​ച്ച​ത്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​കാ​ല് ​പി​ടി​ച്ച് ​ക​ര​ഞ്ഞ് ​വൈ​കി​പ്പി​ച്ച​താ​ണ്.​ ​എ​ന്നാ​ൽ​ ​അ​ത് ​പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്ന് ​ഇ​പ്പോ​ൾ​ ​തോ​ന്നു​ന്നു,​'​ ​ഷീ​ബ​ ​പ​റ​ഞ്ഞു. ജീ​വ​ൻ​ ​ന​ഷ്ട​മാ​കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്ന് ​അ​റി​ഞ്ഞി​ട്ടു​ത​ന്നെ​യാ​ണ് ​അ​ദ്ദേ​ഹം​ ​കേ​സു​മാ​യി​ ​മു​ന്നോ​ട്ടു​പോ​യ​ത്. ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ലെ​ ​അ​തി​ജീ​വി​ത​യ്ക്ക് ​ഐ​ക്യ​ദാ​ർ​ഢ്യം​ ​പ്ര​ഖ്യാ​പി​ച്ച് ​ഐ.​എ​ഫ്.​എ​ഫ്‌.​കെ​ ​വേ​ദി​യി​ൽ​ ​ന​ട​ന്ന​ ​'​ ​അ​വ​ൾ​ക്കൊ​പ്പം​ ​'​ ​പ​രി​പാ​ടി​യി​ലാ​ണ് ​ഷീ​ബ​യു​ടെ​ ​പ്ര​തി​ക​ര​ണം. '​മൂ​ന്നാ​മ​ത്തെ​ ​വി​ചാ​രണക​ഴി​ഞ്ഞ് ​പു​റ​ത്തി​റ​ങ്ങി​യ​ ​ബാ​ല​ച​ന്ദ്ര​കു​മാ​ർ​ ​ത​ന്നെ​ ​വി​ളി​ച്ച് ​ന​ടി​ക്ക് ​കോ​ട​തി​യി​ൽ​ ​നി​ന്ന് ​നീ​തി​ ​ല​ഭി​ക്കി​ല്ലെ​ന്ന് ​പ​റ​ഞ്ഞു.​ ​അ​തു​ ​ത​ന്നെ​യാ​ണ് ​ഇ​പ്പോ​ൾ​ ​സം​ഭ​വി​ച്ച​ത്.​ ​കോ​ട​തി​യി​ൽ​നി​ന്ന് ​ആ​ ​കു​ട്ടി​ക്ക് ​നീ​തി​ ​ല​ഭി​ക്കി​ല്ലെ​ന്ന് ​അ​ദ്ദേ​ഹ​ത്തി​ന് ​അ​റി​യാ​മാ​യി​രു​ന്നു.​ ​പ്ര​തി​യെ​ന്ന് ​പ​റ​യു​ന്ന​ ​വ്യ​ക്തി​ക്കൊ​പ്പം​ ​ഏ​ഴു​ ​വ​ർ​ഷ​ത്തോ​ളം​ ​ബാ​ലു​ ​ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ​ ​എ​ന്താ​ണ് ​സം​ഭ​വി​ക്കാ​ൻ​ ​പോ​കു​ന്ന​ത് ​എ​ന്നും​ ​അ​ദ്ദേ​ഹ​ത്തി​ന് ​വ്യ​ക്ത​മാ​യി​ ​അ​റി​യാ​മാ​യി​രു​ന്നു.​ ​വി​ധി​ ​വ​ന്ന​ ​സ​മ​യ​ത്ത് ​അ​ദ്ദേ​ഹം​ ​ഇ​ല്ലാ​ത്ത​ത് ​ന​ല്ല​താ​യെ​ന്ന് ​തോ​ന്നു​ന്നു. കു​റ്റ​കൃ​ത്യ​ത്തി​ന് ​പി​ന്നി​ലെ​ ​ഗൂ​ഢാ​ലോ​ച​ന​യു​ടെ​ ​കാ​ര്യ​ത്തി​ലേ​ക്കു​ ​ബ​ല​പ്പെ​ട്ട​ ​തെ​ളി​വു​ക​ൾ​ ​അ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​ആ​ദ്യ​ ​ഘ​ട്ട​ത്തി​ൽ​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​നു​ ​ല​ഭി​ച്ചി​രു​ന്നി​ല്ല.​ ​വി​ചാ​ര​ണ​ ​പാ​തി​വ​ഴി​ ​പി​ന്നി​ട്ട​ ​ഘ​ട്ട​ത്തി​ൽ​ ​സം​വി​ധാ​യ​ക​ൻ​ ​ബാ​ല​ച​ന്ദ്ര​കു​മാ​ർ​ ​ന​ട​ത്തി​യ​ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന് ​നി​ർ​ണാ​യ​ക​മാ​യ​ത്.​ ​ഈ​ ​മൊ​ഴി​ക​ൾ​ ​ദി​ലീ​പി​നെ​യും​ ​ഒ​പ്പ​മു​ള്ള​വ​രെ​യും​ ​പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന​താ​യി​രു​ന്നു.