അധിക ചാർജിംഗ് പോയിന്റുകൾ ഒരുക്കി മാരുതി സുസുക്കി
കൊച്ചി : മാരുതി സുസുക്കി ഇന്ത്യ 12 ചാർജ് പോയിന്റ് ഓപ്പറേറ്റർമാരുമായും അഗ്രഗേറ്റർമാരുമായും സഹകരിക്കുന്നു. മാരുതി സുസുക്കി ഇന്ത്യ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ഹി സാഷി ടകേച്ചിയും മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്‌സിക്യുട്ടീവ് ഓഫീസർ പാർത്ഥാ ബാനർജിയും ചടങ്ങിൽ പങ്കെടുത്ത ചടങ്ങിൽ സഹകരണ കരാർ ഒപ്പുവച്ചു. മാരുതി സുസുക്കിയുടെ 'ഇ ഫോർ മി' ഇ.വി ചാർജിംഗ് മൊബൈൽ ആപ്പിന്റെ പാർട്‌ണർ ഓപ്പറേറ്റഡ് ചാർജിംഗ് പോയിന്റുകളിൽ നിന്നും മാരുതി സുസുക്കിയുടെ സ്വന്തം ഇ.വി ചാർജിംഗ് നെറ്റ്‌വർക്കിൽ നിന്നും ഇ.വി ചാർജിംഗ് പോയിന്റുകളുടെ പൂർണമായ ഉപയോഗം ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ സാദ്ധ്യമാകും, ബുക്ക് ചെയ്യുന്ന സമയം മുതൽ, വാഹന ഹോം ചാർജ്ജർ സജ്ജീകരിക്കുന്നതിനും ഒപ്‌റ്റിമൽ ഉപയോഗം ഉറപ്പാക്കുന്നതിനും പൊതു ചാർജിംഗ് പോയിന്റുകൾ കണ്ടെത്തുന്നതിനും അവ ഉപയോഗിക്കുന്നതിനുമുള്ള ഒരൊറ്റ പ്ലാറ്റ്ഫോമായി 'ഇ ഫോർ മി' ആപ്പ് പ്രവർത്തിക്കും.