പുതുതലമുറ കിയ സെൽറ്റോസ് വിപണിയിൽ, മിഡ് - സൈസ് എസ്‌യുവിയാണ് വിൽപ്പനയ്ക്ക് എത്തുന്നത്

Monday 15 December 2025 12:31 AM IST

കൊച്ചി : ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ കിയയുടെ പുതുതലമുറ മോഡലായ സെൽറ്റോസ് ഇന്ത്യൻ വിപണിയിലെത്തി. മിഡ് - സൈസ് എസ്.യു.വിയാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ആകർഷകമായ ഡിസൈൻ, പ്രീമിയം ഇന്റീരിയർ, മെച്ചപ്പെട്ട സുരക്ഷ, നവീന സാങ്കേതികവിദ്യ എന്നിവയോടെയാണ് പുതിയ സെൽറ്റോസ് എത്തുന്നത് . മികച്ച ഡ്രൈവ് അനുഭവത്തിന് സ്മാർട്ട് സ്ട്രീം G1.5, 1.5 T-GDI, 1.5 CRDi എന്നിങ്ങനെ മൂന്ന് എൻജിൻ ഓപ്ഷനുകളും 6MT, 6iMT, IVT, 7DCT & 6AT ട്രാൻസ്മിഷൻ ഓപ്ഷനുകളും ലഭ്യമാണ്. രണ്ടു വശങ്ങളിലായി പോപ്പ്-ഔട്ട് ഡോർ ഹാൻഡിലുകളും പുതിയ എയ്റോ-ഓറിയന്റഡ് വീലുകളും പിൻഭാഗത്ത് കണക്‌ട് ചെയ്ത ലംബ ടെയിൽ ലാമ്പുകളും കാറിന് തികച്ചും പുതിയൊരു രൂപം നൽകുന്നു. പുതിയ സെന്റർ കൺസോൾ, 12.3 ഇഞ്ച് വലിയ ഡ്യുവൽ ഡിസ്‌പ്ലേകൾ, പുതിയ ത്രീ-സ്‌പോക്ക് കിയ സ്റ്റിയറിംഗ് വീൽ, പനോരമിക് സൺറൂഫ് എന്നിവയാണ് മറ്റു പ്രത്യേകതകൾ. പുതിയ സെൽറ്റോസ്സിന്റെ വില 2026 ജനുവരി രണ്ടിന് പ്രഖ്യാപിക്കും. രാജ്യത്തുടനീളം ബുക്കിംഗുകൾ ആരംഭിച്ചു. പ്രാരംഭ ബുക്കിംഗ് 25,000 രൂപ മുടക്കി ചെയ്യാം.

പ്രതീക്ഷിക്കുന്ന വില

12 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ