ഇലക്ട്രിക്കൽ ടിപ്പറുകളുമായി പ്രൊപ്പൽ

Monday 15 December 2025 12:33 AM IST

ബംഗളൂരു: ക്രഷിംഗ്, സ്‌ക്രീനിംഗ് ഉപകരണ രംഗത്തെ പ്രമുഖരും ഇലക്ട്രിക് ടിപ്പർ നിർമ്മാണത്തിലെ മുൻനിരക്കാരുമായ പ്രൊപ്പൽ ഇൻഡസ്ട്രീസ് നാല് പുതിയ ഇലക്ട്രിക് ടിപ്പർ മോഡലുകളും കണക്‌ടിവിറ്റി പ്ലാറ്റ്‌ഫോമും വിൽപ്പനാനന്തര സേവന പരിപാടിയും പുറത്തിറക്കി. ബംഗളൂരുവിൽ നടന്ന എക്‌സ്‌കോൺ 2025 പ്രദർശനനത്തിലാണ് ഇലക്ട്രിക് മൈനിംഗ്, കൺസ്ട്രക്ഷൻ വിഭാഗം വിപുലീകരിച്ചത്.

പുതിയ മോഡലുകളിൽ ഇന്ത്യയിലെ ആദ്യത്തെ അൾട്രാ ഫാസ്റ്റ് ചാർജിംഗ് 90 ടൺ ഇലക്ട്രിക് ഡമ്പറായ 90സി.ഇ.ഡി., ഇന്ത്യയിലെ ആദ്യത്തെ 8: 4 മൈനിംഗ് ടിപ്പറായ 70 സി.ഇ.ഡി, കൺസ്ട്രക്ഷൻ ടിപ്പറായ 560എച്ച്.ഇ.വി.എക്‌സ്, നവീകരിച്ച 470എം.ഇ.വി ജെൻ 2 എന്നിവ ഉൾപ്പെടുന്നു. ഈ ഇലക്ട്രിക് ട്രക്കുകൾക്ക് 5,000 സൈക്കിളുകൾ അല്ലെങ്കിൽ അഞ്ചുവർഷം വരെ നീളുന്ന വാറന്റിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

വാഹനങ്ങളുടെ വിവരങ്ങൾ തത്സമയം ലഭ്യമാക്കുന്ന പൾസ് ഇ.വി എന്ന കണവിക്‌ടിറ്റി പ്ലാറ്റ്‌ഫോമും സമഗ്രമായ സർവീസ് പാക്കേജായ പ്രൊ ഇ.വി കെയറും അവതരിപ്പിച്ചു.

ഉത്പാദനക്ഷമത, ദീർഘായുസ്, സുരക്ഷ എന്നിവ ഉറപ്പാക്കിയ വിപുലീകരണം ഇലക്ട്രിക് ഹെവി വാഹന രംഗത്തെ ശക്തിപ്പെടുത്തുമെന്ന് പ്രൊപ്പൽ ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ വി. സെന്തിൽകുമാർ പറഞ്ഞു.