ആലപ്പുഴയിൽ 23 പേരെ തെരുവ് നായ കടിച്ചു

Monday 15 December 2025 1:00 AM IST

ആലപ്പുഴ: ആലപ്പുഴയിലെ കായംകുളം,ആര്യാട്,കൊറ്റംകുളങ്ങര എന്നിവിടങ്ങളിൽ തെരുവ് നായയുടെ ആക്രമണത്തിൽ 23 പേർക്ക് കടിയേറ്റു. കൊറ്രംകുളങ്ങരയിൽ ക്ഷേത്രത്തിൽ തൊഴാനെത്തിയവർക്കടക്കമാണ് നായയുടെ കടിയേറ്റത്. ഇവിടെ മാത്രം 13 പേർക്ക് പരിക്കേറ്റു. ഇവർക്ക് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നൽകി. ആര്യാട് സ്വദേശിനിയായ 77കാരി വിനോമ്മയുടെ മുട്ടിനുതാഴെ നാല് കടിയേറ്റത്. വിനോമ്മയുടെ പിന്നിലൂടെ വന്ന് നായ കടിക്കുകയായിരുന്നു. അതേസമയം,​കായംകുളത്ത് 10 പേർക്കാണ് നായയുടെ കടിയേറ്റത്. ഇവരുടെ മുറിവുകൾ ആഴത്തിലുള്ളതാണ്. മേടമുക്ക് പ്രദേശത്തും വിഠോബാ അമ്പലത്തിന് സമീപവുമായിരുന്നു ആക്രമണം. വീട്ടിൽ നിന്നവർക്കും റോഡിലൂടെ പോയവർക്കുമാണ് കടിയേറ്റത്. ഇവർ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.