കെ.എസ്. ഷിജുകുമാറിന് ഉജ്ജ്വല വിജയം
Monday 15 December 2025 12:33 AM IST
ഓടനാവട്ടം: കൊല്ലം ജില്ലാ പഞ്ചായത്തിലേക്കു വെളിയം ഡിവിഷനിൽ നടന്ന മത്സരത്തിൽ സി.പി.ഐ സ്ഥാനാർത്ഥി കെ.എസ്. ഷിജുകുമാർ 16,168 വോട്ട് നേടി വിജയിച്ചു. എതിർ സ്ഥാനാർഥി കോൺഗ്രസിന്റെ എം.എസ്. പീറ്ററിനെക്കാൾ 890 വോട്ടുകൾ അധികം നേടാനായി.
മൂന്ന് പതിറ്റാണ്ടിളിലധികമായി രാഷ്ട്രീയ സാമൂഹിക മേഖലകളിലെ നിറ സാന്നിദ്ധ്യമാണ് ഷിജുകുമാർ.
വിദ്യാർത്ഥി, യുവജ സംഘടനാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഇടതു പക്ഷ അദ്ധ്യാപക സംഘടനയുടെ സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ്, 2024 ൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവ കൺവീനർ തുടങ്ങി വിവിധ തലങ്ങളിൽ പ്രശംസനീയമായ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. വെളിയം ഗ്രാമ പഞ്ചായത്ത് മുൻ അംഗവും ചെപ്പറ യു.പി സ്കൂൾ മുൻ അദ്ധ്യാപനുമാണ്. വിരമിച്ച ശേഷം മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് തിരിഞ്ഞു. വെളിയം ഭാർഗവൻ സാംസ്കാരിക കേന്ദ്രത്തിന്റെ സെക്രട്ടറിയാണ്.