തഴവ വലിയപള്ളിയിൽ പെരുന്നാൾ

Monday 15 December 2025 12:37 AM IST

തഴവ: തഴവ സെന്റ് തോമസ് ഓർത്തോഡോക്സ് വലിയപള്ളിയിൽ മാർത്തോമ്മ ശ്ലീഹായുടെ പെരുന്നാളിന് ദേവലോകം അരമന മാനേജർ റവ. യാക്കോബ് റമ്പാൻ കൊടിയേറ്റി. ഇടവക വികാരി ഫാ. ജോൺ സ്ലീബ, ട്രസ്റ്റി ജോബിൻ ബാബു, സെക്രട്ടറി ജെയ്സൻ ജെയിംസ്, എം.ജോൺസൺ എന്നിവർ നേതൃത്വം നൽകി. 20ന് സന്ധ്യാ നമസ്കാരത്തിന് ശേഷം വചനശുശ്രുഷ, 21ന് രാവിലെ 6.45ന് വി. കുർബാന. വൈകിട്ട് 5.30ന് സന്ധ്യാനമസ്കാരവും പ്രദക്ഷിണവും ആശീർവാദവും ആകാശദീപക്കാഴ്ചയും. 22ന് രാവിലെ 6.45ന് വി. മൂന്നിന്മേൽ കുർബാന, പ്രദക്ഷിണം, ശ്ലൈഹിക വാഴ്‌വ്‌, പൊതുസമ്മേളനം. മലങ്കര ഓർത്തോഡോക്സ് സഭ അൽമായ ട്രസ്റ്റി റോണി വർഗീസ് ഉദ്ഘാടനം ചെയ്യും. കൊല്ലം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ജോസഫ് മാർ ദിവന്ന്യാസിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും.