കൊ​ല്ല​ത്തി​ന് ന​ല്ല ശ്വാ​സം ക്യാ​മ്പ​യിൻ

Monday 15 December 2025 12:38 AM IST

കൊ​ല്ലം: കൊ​ല്ല​ത്തി​ന് ന​ല്ല ശ്വാ​സം ക്യാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി വാ​ക്ക​ത്തോൺ, അ​വ​ബോ​ധ ക്ലാ​സ് എന്നിവ സം​ഘ​ടി​പ്പി​ച്ചു. വീ പാർ​ക്കിൽ ന​ട​ന്ന പ​രി​പാ​ടി​യിൽ സർ​ക്കിൾ ഒ​ഫ് കൈൻ​ഡ്‌​നെസ് എൻ.​ജി​.ഒ സെ​ക്ര​ട്ട​റി ഡോ. സ​മീർ സ​ലാ​ഹുദീൻ അ​ദ്ധ്യ​ക്ഷ​നായി. പൾ​മ​നോ​ള​ജി​സ്റ്റ് ഡോ. ഹാ​ദി നി​സാർ അ​ഹ​മ്മ​ദ് അ​വ​ബോ​ധ ക്ലാ​സെടുത്തു. ക്വിലോൺ ഓ​ങ്കോ​ള​ജി ഗ്രൂ​പ്പ് പ്ര​സി​ഡന്റ് ഡോ. എ.മു​നീർ, ജി​ല്ലാ ഫ​യർ ഓ​ഫീ​സർ രാം​കു​മാർ, ക്വി​ലോൺ ചെ​സ്റ്റ് ക്ല​ബ് പ്ര​സി​ഡന്റ് ഡോ. അ​തുൽ തു​ള​സി, ജി​ല്ലാ പൊ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​. സെ​ക്ര​ട്ട​റി ജി​ജു.സി.നാ​യർ, കേ​ര​ള പൊ​ലീ​സ് അ​സോ​. ജി​ല്ലാ പ്ര​സി​ഡന്റ് എ​സ്.ആർ.കൃ​ഷ്​ണ​കു​മാർ, അ​ജി, ഉ​വൈ​സ് നാ​സർ തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു. ചടങ്ങിൽ ട്രാ​ഫി​ക് വാർ​ഡന്മാർ​ക്കും ഹോം ഗാർ​ഡു​കൾ​ക്കു​മു​ള്ള റെ​സ്​പി​റേ​റ്റ​റി മാസ്​ക് വി​ത​ര​ണം ചെയ്തു.