പ്രൊ​ഫ​. ജി.സോ​മ​നാ​ഥൻ അ​നു​സ്​മ​ര​ണം

Monday 15 December 2025 12:39 AM IST

കൊല്ലം: പ്രൊ​ഫ​. ജി.സോ​മ​നാ​ഥൻ അ​നു​സ്​മ​ര​ണ​വും കേ​ര​ള കാർ​ട്ടൂൺ അ​ക്കാ​ഡമി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ജി.സോ​മ​നാ​ഥന്റെ കാർ​ട്ടൂ​ൺ സ​മാ​ഹ​രം ഉൾ​പ്പെ​ടു​ത്തി​യ ഓർ​മ്മ​പു​സ്​ത​ക​ത്തിന്റെ പ്ര​കാ​ശ​ന​വും എ​സ്.എൻ കോ​ളേ​ജിൽ 19ന് രാ​വി​ലെ 10.30ന് ന​ട​ക്കും. എ​സ്.എൻ കോ​ളേ​ജ് പ്രിൻ​സി​പ്പൽ പ്രൊ​ഫ​. എ​സ്.ലൈ​ജു അ​ദ്ധ്യ​ക്ഷനാകും. എം.മു​കേ​ഷ് എം.എൽ.എ മു​ഖ്യാ​തി​ഥി​യാ​കും. പ്രൊ​ഫ. ജി സോ​മ​നാ​ഥന്റെ ശി​ഷ്യ​നാ​യ മു​തിർ​ന്ന കാർ​ട്ടൂ​ണി​സ്റ്റ് എം.എ​സ്.മോ​ഹ​ന​ച​ന്ദ്ര​ന് വി​ശി​ഷ്ടാം​ഗ​ത്വം നൽ​കി ആ​ദ​രി​ക്കും. കേ​ര​ള കാർ​ട്ടൂൺ അ​ക്കാഡമി ചെ​യർ​പേ​ഴ്‌​സൺ സു​ധീർ നാ​ഥ്, സെ​ക്ര​ട്ട​റി എ.സ​തീ​ഷ്, എ​സ്.എൻ കോ​ളേ​ജ് മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി​യും കേ​ര​ള യൂണി. സിൻഡിക്കേ​റ്റ് അം​ഗവുമായ പ്രൊ​ഫ. എ​സ്. ജ​യൻ, കോ​ളേ​ജ് യൂ​ണി​യൻ ചെ​യർ​മാൻ എ​സ്.എ​സ്.ആ​ദി​ത്യൻ, പ്രൊ​ഫ​. ജി.സോ​മ​നാ​ഥന്റെ മ​കൾ സ്​മി​ത സോ​മ​നാ​ഥൻ എ​ന്നി​വർ പങ്കെടുക്കും.