ജയിൽ ക്ഷേമദിനാഘോഷം സമാപനം ഇന്ന്

Monday 15 December 2025 12:41 AM IST

കൊല്ലം: ജയിൽ ക്ഷേമ ദിനാഘോഷം സമാപന സമ്മേളനം ഇന്ന് രാവിലെ 10ന് ജില്ലാ ജയിൽ അങ്കണത്തിൽ ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. എം. നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനാകും. വിവിധ കലാ - കായിക മത്സരങ്ങളിൽ വിജയികളായ അന്തേവാസികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ.ഹേമന്ത് കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.കെ. ജയശ്രീ, ജില്ലാ ജയിൽ സൂപ്രണ്ട് വി.ആർ. ശരത്ത്, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എം. നൗഷാദ്, ആർ.ടി.ഒ കെ. അജിത്ത് കുമാർ തുടങ്ങിയവർ പങ്കെടുക്കും.