നാടകോത്സവം 23ന്

Monday 15 December 2025 12:42 AM IST

കുലശേഖരപുരം: വവ്വാക്കാവ് യൗവ്വനയുടെ 45-ാം വാർഷികവും പ്രൊഫഷണൽ നാടകോത്സവവും 23ന് ആരംഭിക്കും. രാവിലെ 9ന് സമിതി പ്രസിഡന്റ് സുരേഷ് പനച്ചത്തറ പതാക ഉയർത്തും. വൈകിട്ട് 5ന് മുൻ മന്ത്രി മുല്ലക്കര രത്നാകരൻ മേള ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് നടരാജൻ അനന്തപുരി അദ്ധ്യക്ഷനാകും. രാത്രി 7ന് നാടകം. 24ന് രാവിലെ 10ന് മെഗാ തൊഴിൽമേള. വൈകിട്ട് 5ന് വയലാർ അനുസ്മരണവും കവിഅരങ്ങും. രാത്രി 7ന് നാടകം. 25ന് രാവിലെ 9ന് നേത്രരോഗനിർണയ ക്യാമ്പ്. രാത്രി 7.30ന് നാടകം. 26ന് രാവിലെ 9ന് ക്യാൻസർ നിർണയ ക്യാമ്പ്. വൈകിട്ട് 3ന് ക്വിസ് മത്സരം. രാത്രി 7.30ന് നാടകം. 27ന് രാവിലെ 8ന് വിദ്യാർത്ഥികൾക്ക് ലളിതഗാനം, ചലച്ചിത്ര ഗാനം, കവിതാലാപന മത്സരങ്ങൾ. രാത്രി 7ന് നാടകം. 28ന് രാവിലെ 9ന് പെൻസിൽ ഡ്രോയിംഗ്, കളറിംഗ്. വൈകിട്ട് 6ന് പൊതുസമ്മേളനം. രാത്രി 7.30ന് നാടകം.