മെട്രോ പില്ലറിൽ ബൈക്ക് ഇടിച്ച് അപകടം, 20കാരന് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്
Monday 15 December 2025 8:33 AM IST
ആലുവ: മുട്ടത്ത് മെട്രോ പില്ലറിൽ ബൈക്ക് ഇടിച്ച് അപകടം. പത്തനംതിട്ട സ്വദേശിയായ ബിലാൽ (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൊല്ലം സ്വദേശി ശ്രീറാമിന് ഗുരുതരമായ പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് സംഭവം. മെട്രോ പില്ലർ നമ്പർ 189ൽ ബൈക്ക് നിയന്ത്രണംവിട്ട് വന്നിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്നത് ബിലാൽ ആയിരുന്നു. അപകടം നടന്ന ഉടൻ ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിലാലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ബിലാലിനും ശ്രീറാമിനും തലയ്‌ക്കാണ് പരിക്കേറ്റത്. ശ്രീറാമിന്റെ സ്ഥിതി അൽപം ഗുരുതരമാണെന്നാണ് വിവരം. അപകടമുണ്ടായ സമയം അധികം ട്രാഫിക് ഇല്ലാതിരുന്നതിനാൽ നിയന്ത്രണം വിട്ട് ബൈക്ക് ഇടിച്ചത് തന്നെയാകാമെന്നാണ് ലഭിക്കുന്ന വിവരം.