വെൽഡിംഗ് സെമിനാർ കൊച്ചിയിൽ
Monday 15 December 2025 3:36 PM IST
കൊച്ചി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വെൽഡിംഗ് സംഘടിപ്പിക്കുന്ന നാഷണൽ വെൽഡിംഗ് സെമിനാർ 18 മുതൽ 20 വരെ കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കും. സുസ്ഥിര പരിസ്ഥിതിക്കായുള്ള വെൽഡിംഗ് നവീകരണങ്ങൾ എന്നതാണ് പ്രമേയം. സാങ്കേതികവിദഗ്ദ്ധർ, വെൽഡിംഗ് വിദഗ്ദ്ധർ, അദ്ധ്യാപകർ, വ്യവസായികൾ, ഗവേഷകർ, പ്രൊഫഷണലുകൾ തുടങ്ങി 450പേർ പങ്കെടുക്കും. 85ലേറെ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ബിസിനസ് എക്‌സലൻസ് അവാർഡ് കൊച്ചി ഷിപ്പ്‌യാർഡ് സി.എം.ഡി മധു എസ്.നായർക്ക് ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഒഫ് ഇന്ത്യ എച്ച്.ആർ ഡയറക്ടർ സുരേഷ് ബാബു 18ന് സമ്മാനിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ദേശീയ പ്രസിഡന്റ് ജീസ് പി.ഫിലിപ്പ് അറിയിച്ചു.