സമസ്ത കേരള സാഹിത്യപരിഷത്ത് വാർഷികം
Monday 15 December 2025 5:20 PM IST
കൊച്ചി: സമസ്ത കേരള സാഹിത്യപരിഷത്തിന്റെ 98-ാമത് വാർഷികം എറണാകുളം ആശുപത്രി റോഡിലെ പരിഷത്ത് ആസ്ഥാനത്ത് 20ന് രാവിലെ 10ന് എഴുത്തുകാരൻ സേതു ഉദ്ഘാടനം ചെയ്യും. പരിഷത്ത് വൈസ് പ്രസിഡന്റ് ഡോ.ടി.എസ്,ജോയി മുഖ്യപ്രഭാഷണം നടത്തും. പ്രസിഡന്റ് സി.രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. മുൻ വി.സി ഡോ.എം.സി.ദിലീപ്കുമാർ, ജനറൽ സെക്രട്ടറി ഡോ.നെടുമുടി ഹരികുമാർ, ട്രഷറർ ഡോ.അജിതൻ മേനോത്ത് തുടങ്ങിയവർ പ്രസംഗിക്കും.
കഥാകൃത്ത് എസ്.ഹരീഷ്, അഡ്വ എ. ജയശങ്കർ എന്നിവർ സെമിനാറുകൾ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരായ എ.എസ്.പ്രിയ, വർഗീസ് അങ്കമാലി, തനൂജ ഭട്ടതിരി, എൻ.ഇ.സുധീർ, ശ്രീകുമാർ മനയിൽ, ഡോ.സിൽവിക്കുട്ടി, ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.