സൈയ്തലവി മജീദിനെ അറസ്റ്റ് ചെയ്യണമെന്ന്
Monday 15 December 2025 5:27 PM IST
കൊച്ചി: വോട്ടിന് വേണ്ടി പെണ്ണുങ്ങളെ രംഗത്തിറക്കരുതെന്ന സ്ത്രീവിദ്വേഷ പരാമർശം നടത്തിയ സി.പി.എം മുൻ ലോക്കൽ സെക്രട്ടറി സൈയ്തലവി മജീദിനെ അറസ്റ്റ് ചെയ്യണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി. സംസ്ഥാന വനിതാ കമ്മിഷനോട് ആവശ്യപ്പെട്ടു. ഇയാളെ പഞ്ചായത്ത് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കണം. ഇയാളുടെ സ്ത്രീവിരുദ്ധ സമീപനം സി.പി.എമ്മിലെ വനിതാ നേതാക്കൾ അംഗീകരിക്കുന്നുണ്ടോയെന്ന് കെ.കെ. ശൈലജ വ്യക്തമാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 50 ശതമാനം സ്ത്രീകൾക്ക് സംവരണം ചെയ്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്രയും ധിക്കാരപരമായ പ്രസ്താവന നടത്തിയ സൈയ്തലവി മജീദിനെ സി.പി.എം പുറത്താക്കണമെന്നും കേസെടുക്കണമെന്നും ജെബി മേത്തർ പറഞ്ഞു.