വിമുക്തി ജില്ലാതല ക്രിക്കറ്റ് ടൂർണമെന്റ്
Tuesday 16 December 2025 2:46 AM IST
കൊച്ചി: എക്‌സൈസ് വകുപ്പും വിമുക്തി എറണാകുളം ജില്ലാ മിഷനും സംയുക്തമായി ജില്ലയിലെ കോളേജുകളിൽ രൂപീകരിച്ച നേർക്കൂട്ടം, ശ്രദ്ധ എന്നീ കമ്മിറ്റികളുടെ സഹകരണത്തോടെ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന വിമുക്തി ജില്ലാതല ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് തുടക്കമാകും. രാവിലെ 8.30ന് കളമശേരി സെന്റ് പോൾസ് കോളേജ് ഗ്രൗണ്ടിൽ മത്സരം ആരംഭിക്കും. മത്സരത്തിൽ ഒന്ന്, രണ്ട് സ്ഥാനങ്ങൾ ലഭിക്കുന്ന ടീമുകൾക്ക് വിമുക്തി ട്രോഫിയും ക്യാഷ് പ്രൈസും ലഭിക്കും. എർണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ടി.എൻ. സുധീർ വിമുക്തി സന്ദേശം നൽകും. ടീം അംഗങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും.