എ.കെ.പി.എ സമ്മേളനം ഇന്നു മുതൽ

Monday 15 December 2025 5:52 PM IST

കൊച്ചി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ 41-ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കലൂർ ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ തുടക്കമാകും. രാവിലെ 9ന് സംസ്ഥാന പ്രസിഡന്റ് എ.സി. ജോൺസൺ പതാക ഉയർത്തും. 9.30ന് ഫോട്ടോഗ്രാഫി,വീഡിയോഗ്രാഫി പ്രദർശനോദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്‌സൺ ഞൊങ്ങിണിയിൽ നിർവഹിക്കും. നേച്ചർ ക്ലബ് കോഓർഡിനേറ്റർ മുദ്രാ ഗോപി അദ്ധ്യക്ഷയാകും. 10ന് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോയി ഗ്രേസ് അദ്ധ്യക്ഷയാകുന്ന ട്രേഡ് ഫെയറിന്റെ ഉദ്ഘാടനം സംസ്ഥാന ട്രഷറർ ഉണ്ണി കുവോട് നിർവഹിക്കും. വൈകിട്ട് 3ന് രാഹുൽ ലക്ഷ്മണിന്റെ നേതൃത്വത്തിൽ ലൈവ് മ്യൂസിക് ബാൻഡ്. 4ന് പൊതുസമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എ.സി.ജോൺസൺ അദ്ധ്യക്ഷനാകും.