കോഴിക്കോട്ട് മേയർ സ്ഥാനാർത്ഥികളായി വനിതകളോ? അന്തിമചിത്രം നാളെ

Tuesday 16 December 2025 12:48 AM IST
വനിത

കോഴിക്കോട്: ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ അനിശ്ചിതത്വത്തിലായ കോഴിക്കോട് കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥികളായി മൂന്ന് പാർട്ടിക്കാരും വനിതകളെ നിർത്തുമെന്ന് സൂചന. സംവരണമല്ലാതിരുന്നിട്ടും മൂന്ന് മുന്നണികളും വനിതകളെ മേയറാകാൻ പരിഗണിക്കുന്നത് കൗതുകമാവുകയാണ്. 35 സീറ്റുകളുള്ള എൽ.ഡി.എഫിൻറെ മേയർ സ്ഥാനാർത്ഥിയെ സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നാണ് ജില്ലാ നേതാക്കൾ പറയുന്നത്. കഴിഞ്ഞ ഭരണ സമിതിയിലെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായിരുന്ന ഡോ. കെ.ജയശ്രീയെയാണ് സി.പി.എം മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് വിവരം. ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.രാജീവ്, ഒ.സദാശിവൻ എന്നിവരുടെ പേരും പരിഗണനാ പട്ടികയിലുണ്ട്. യു.ഡി.എഫ് മേയർ സ്ഥാനാർത്ഥിയെ നാളെ തീരുമാനിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് കെ.പ്രവീൺകുമാർ അറിയിച്ചു. പ്രതിപക്ഷ നേതാവായിരുന്ന മലാപ്പറമ്പ് വാർഡിൽ നിന്നും ജയിച്ച കെ.ശോഭിതയെയാണ് യു.ഡി.എഫ് പരിഗണിക്കുന്നത്. എൻ.ഡി.എയും മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. പാർലമെൻററി കാര്യ പാർട്ടി ലീഡറും മഹിളാമോർച്ചാ സംസ്ഥാന അദ്ധ്യക്ഷയുമായ നവ്യ ഹരിദാസിനെയാണ് ബി.ജെ.പി പരിഗണിക്കുന്നതെന്നാണ് സൂചന. സിറ്റി ജില്ലാ കോർകമ്മിറ്റി ചേർന്നാവും മേയർ സ്ഥാനാർത്ഥിയെ തീരുമാനിക്കുക.

സെമിഫൈനൽ തൂത്തുവാരി ഫൈനലിലേക്ക് മാസ് എൻട്രിയെന്ന് യു.ഡി.എഫ്

ത​ദ്ദേ​ശ​തി​ര​ഞ്ഞെ​ടു​പ്പ് ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൻ​റെ​ ​സെ​മി​ഫൈ​ന​ലാ​യി​രി​ക്കു​മെ​ന്നാ​ണ് ​മൂ​ന്ന് ​മു​ന്ന​ണി​ക​ളു​ടേ​യും​ ​പ്ര​ധാ​ന​ ​നേ​താ​ക്ക​ൾ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​മു​മ്പ് ​പ​റ​ഞ്ഞ​ത്.​ ​ഫ​ലം​ ​വ​ന്ന​പ്പോ​ൾ​ ​ജി​ല്ല​യി​ലെ​ 13​ ​അ​സം​ബ്ലി​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ 10​ ​എ​ണ്ണ​ത്തി​ലും​ ​യു.​ഡി.​എ​ഫ് ​മു​മ്പി​ലെ​ത്തി.​ 2021​ൽ​ ​വെ​റും​ ​ര​ണ്ട് ​മ​ണ്ഡ​ല​ങ്ങ​ൾ​ ​മാ​ത്രം​ ​നേ​ടി​യ​ ​യു.​ഡി.​എ​ഫ് ​ഇ​ത്ത​വ​ണ​ ​ന​ട​ത്തി​യ​ ​കു​തി​പ്പി​ൽ​ ​രാ​ഷ്ട്രീ​യ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ്.​ ​അ​ന്ന് 11​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​വി​ജ​യി​ച്ച​ ​ഇ​ട​തു​പ​ക്ഷ​ത്തി​ൻ​റെ​ ​ലീ​ഡ് ​ഇ​ന്ന് ​മൂ​ന്നാ​യി​ ​ചു​രു​ങ്ങി.​ ​ഏ​ത് ​ത​രം​ഗ​ത്തി​ലും​ ​എ​ൽ.​ഡി.​എ​ഫി​നൊ​പ്പം​ ​ഉ​റ​ച്ചു​ ​നി​ൽ​ക്കാ​റു​ള്ള​ ​ബാ​ലു​ശ്ശേ​രി​യി​ലും​ ​പേ​രാ​മ്പ്ര​യി​ലും​ ​യു.​ഡി.​എ​ഫ് ​ലീ​ഡ് ​നേ​ടി​യ​ത് ​ഇ​ട​ത് ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ​ഇ​രു​ട്ട​ടി​യാ​യി.​ ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​ഉ​ജ്ജ്വ​ല​പ്ര​ക​ട​നം​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​വോ​ട്ടി​ൽ​ ​കാ​ര്യ​മാ​യ​ ​സ്വാ​ധീ​ന​മു​ണ്ടാ​ക്കാ​ൻ​ ​എ​ൻ.​ഡി.​എ​ക്കും​ ​സാ​ധി​ച്ചി​ല്ല.​ 2016,​ 2021​ ​നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ ​ത​ദ്ദേ​ശ​തി​ര​ഞ്ഞെ​പ്പി​ൻ​റെ​ ​അ​തേ​ ​ട്രെ​ൻ​ഡ് ​ത​ന്നെ​ ​ആ​വ​ർ​ത്തി​ച്ചു​വ​ന്ന​ത് ​യു.​ഡി.​എ​ഫി​ന് ​ആ​ത്മ​വി​ശ്വാ​സം​ ​പ​ക​രു​ന്ന​താ​ണ്.​ ​എ​ന്നാ​ൽ​ ​തി​രി​ച്ച​ടി​യി​ൽ​ ​നി​ന്നും​ ​പാ​ഠം​ ​ഉ​ൾ​ക്കൊ​ണ്ട് ​തി​രി​ച്ചു​വ​ര​വി​ന് ​ഒ​രു​ങ്ങു​ക​യാ​ണ് ​എ​ൽ.​ഡി.​എ​ഫ്.

​യു.​ഡി.​എ​ഫ് മു​ന്നി​ലെ​ത്തി​യ​ ​അ​സം​ബ്ലി​മ​ണ്ഡ​ല​ങ്ങ​ൾ​ ​-​ ​ഭൂ​രി​പ​ക്ഷം നാ​ദാ​പു​രം​ ​-​ 5365 കു​റ്റ്യാ​ടി​ ​-​ 4558 വ​ട​ക​ര​ ​-​ 7994 പേ​രാ​മ്പ്ര​ ​-​ 10,923 കൊ​യി​ലാ​ണ്ടി​ ​-​ 3924 ബാ​ലു​ശ്ശേ​രി​ ​-​ 12,408 കൊ​ടു​വ​ള്ളി​ ​-​ 20,417 കോ​ഴി​ക്കോ​ട് ​സൗ​ത്ത് ​-​ 8192 കു​ന്ദ​മം​ഗ​ലം​ ​-​ 12,685 തി​രു​വ​മ്പാ​ടി​ ​-​ 24,197

​എ​ൽ.​ഡി.​എ​ഫ് മു​ന്നി​ലെ​ത്തി​യ​ ​അ​സം​ബ്ലി​ ​മ​ണ്ഡ​ല​ങ്ങ​ൾ​ ​-​ ​ഭൂ​രി​പ​ക്ഷം എ​ല​ത്തൂ​ർ​ ​-​ 5938 കോ​ഴി​ക്കോ​ട് ​നോ​ർ​ത്ത് ​-​ 5001 ബേ​പ്പൂ​ർ​ ​-​ 1340

​കോ​ഴി​ക്കോ​ട് ​നോ​ർ​ത്തി​ൽ​ ​ബി.​ജെ.​പി​ ​പ്ര​തീ​ക്ഷ ഒ​ന്നാം​ ​സ്ഥാ​ന​ത്തെ​ത്തി​യ​ ​ഇ​ട​തു​പ​ക്ഷ​വു​മാ​യി​ 15,000​ൽ​ ​താ​ഴെ​ ​മാ​ത്രം​ ​വോ​ട്ടി​ൻ​റെ​ ​വ്യ​ത്യാ​സ​ത്തി​ൽ​ ​മൂ​ന്നാ​മ​താ​യ​ ​എ​ൻ.​ഡി.​എ​ക്ക് ​ജി​ല്ല​യി​ൽ​ ​ഏ​ക​ ​പ്ര​തീ​ക്ഷ​യു​ള്ള​ ​മ​ണ്ഡ​ലം​ ​കോ​ഴി​ക്കോ​ട് ​നോ​ർ​ത്താ​ണ്.​ ​ക​രു​ത്ത​നാ​യ​ ​സം​സ്ഥാ​ന​ ​നേ​താ​വ് ​മ​ത്സ​രി​ച്ചാ​ൽ​ ​മ​ണ്ഡ​ലം​ ​പി​ടി​ക്കാ​മെ​ന്നാ​ണ് ​ജി​ല്ലാ​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​ക​ണ​ക്കു​കൂ​ട്ട​ൽ.​ ​എ​ല​ത്തൂ​രി​ലും​ ​കു​ന്ദ​മം​ഗ​ല​ത്തും​ ​മു​പ്പ​തി​നാ​യി​ര​ത്തി​ന് ​മു​ക​ളി​ൽ​ ​വോ​ട്ട് ​നേ​ടാ​ൻ​ ​എ​ൻ.​ഡി.​എ​ക്ക് ​സാ​ധി​ച്ചി​ട്ടു​ണ്ട്.