സുറിയാനി സഭയുടെ ഭവന പദ്ധതി
Monday 15 December 2025 9:55 PM IST
കൊച്ചി: മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ കോട്ടയം കൊച്ചി ഭദ്രാസന അദ്ധ്യക്ഷൻ തോമസ് തീമത്തിയോസ് എപ്പിസ്‌കോപ്പായുടെ 75-ാമത് ജന്മദിനത്തിൽ ഭവനരഹിതർക്ക് നടപ്പാക്കുന്ന ' വസതി’പദ്ധതിക്ക് മാർത്തോമ്മാ എജ്യുക്കേഷണൽ സൊസൈറ്റി 5 ലക്ഷം രൂപ നൽകി.
വൈറ്റില മാർത്തോമ്മാ ഗൈഡൻസ് സെന്ററിൽ നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് ഡോ.ജോൺ ജോസഫ്, വൈസ് പ്രസിഡന്റ് ജോർജ് പി.കോര, സെക്രട്ടറി വർഗീസ് പി.മാത്യു, ട്രഷറർ ദിലീപ് ചെറിയാൻ, ജോയിന്റ് സെക്രട്ടറി ബിജു വൈക്കര, ബോർഡ് അംഗങ്ങളായ എം.പി സോളമൻ, കുരുവിള മാത്യൂസ്, ജോർജ് മാത്യു, തോമസ് ചാക്കോ, തോമസ് എബ്രഹാം, റോയി മാത്യു, എബി ചെറിയാൻ, മാത്യു ചാക്കോ എന്നിവർ ചേർന്നാണ് ജന്മദിനസമ്മാനം നൽകിയത്.