മൊത്ത വില സൂചിക താഴുന്നു

Tuesday 16 December 2025 12:28 AM IST

കൊച്ചി: രാജ്യത്തെ മൊത്ത വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം നവംബറിൽ -0.32 ശതമാനമായി താഴ്ന്നു. ഒക്ടോബറിൽ മൊത്ത വിലയിൽ 1.21 ശതമാനം കുറവാണുണ്ടായത്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിൽ അവലോകന കാലയളവിൽ നേരിയ വർദ്ധനയുണ്ടായി. പച്ചക്കറികളുടെ വില 20.23 ശതമാനം കുറഞ്ഞു. മാനുഫാക്ചേർഡ് ഉത്പന്നങ്ങളുടെ വില 1.33 ശതമാനം ഉയർന്നു. ഇന്ധന, വൈദ്യുത രംഗത്തെ വിലയിടിവ് 2.27 ശതമാനമാണ്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം നവംബറിൽ 0.7 ശതമാനമായി ഉയർന്നിരുന്നു. ചരക്ക് സേവന നികുതിയിലെ ഇളവും ഗ്രാമീണ, കാർഷിക മേഖലയിലെ ഉത്പാദന വർദ്ധനയുമാണ് നേട്ടമായത്.