ജോയ്ആലുക്കാസിൽ വർഷാവസാന ഓഫർ
കൊച്ചി: ആഗോള ജുവലറി ഗ്രൂപ്പായ ജോയ്ആലുക്കാസിൽ വർഷാവസാന ഓഫർ ആഘോഷമായ 'സീസൺ ഒഫ് ഗിഫ്റ്റിംഗ്' ആരംഭിച്ചു. രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളിൽ ജനുവരി നാല് വരെയാണ് ഓഫർ. പഴയ സ്വർണാഭരണങ്ങൾ മാറ്റിവാങ്ങുമ്പോൾ ഗ്രാമിന് 250 രൂപ അധികമായി ലഭിക്കും. ഡയമണ്ട്, അൺ കട്ട് ഡയമണ്ട് എന്നിവയുടെ മൂല്യത്തിൽ ഫ്ലാറ്റ് 25 ശതമാനം ഇളവും ലഭിക്കും. വിവാഹ, ഉത്സവ സീസണുകളോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് മികച്ച ആഭരണങ്ങൾ കരസ്ഥമാക്കാനുള്ള അവസരമാണ് 'സീസൺ ഒഫ് ഗിഫ്റ്റിംഗ്'. രാജ്യമുടനീളമുള്ള ജോയ്ആലുക്കാസിന്റെ എല്ലാ റീട്ടെയിൽ ശൃംഖലകളിലും ഓഫർ ലഭ്യമാണ്. രാജ്യമുടനീളമുള്ള ഉപഭോക്താക്കളിൽനിന്നും ലഭിക്കുന്ന അചഞ്ചലമായ വിശ്വാസത്തിനും സ്നേഹത്തിനും നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് ഓഫറെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. മനുഷ്യ ബന്ധങ്ങളെയും വികാരങ്ങളെയും ആഘോഷിക്കുന്നതിനുള്ള പ്രതീകമായാണ് ആഭരണങ്ങളെ ആളുകൾ കാണുന്നത്. ജോയ്ആലുക്കാസ് ഷോറൂമുകൾ സന്ദർശിക്കുന്ന ഓരോ ഉപഭോക്താക്കൾക്ക് മറക്കാനാവാത്ത ഷോപ്പിംഗ് അനുഭവം സാദ്ധ്യമാക്കാനാണ് ശ്രമമെന്ന് ജോയ് ആലുക്കാസ് കൂട്ടിച്ചേർത്തു. ആഗോള ഗുണനിലവാര മാനദണ്ഡങ്ങൾക്ക് അനുസൃതമായ രത്‌നക്കല്ലുകൾ ഉപയോഗിച്ച് നിർമ്മിക്കുന്നവയാണ് ജോയ്ആലുക്കാസിലെ ഡയമണ്ട്, അൺ കട്ട് ഡയമണ്ട് ആഭരണങ്ങൾ. കൂടാതെ ഓരോ ആഭരണങ്ങൾക്കും കൃത്യമായ സർട്ടിഫിക്കേഷനും നൽകിയിട്ടുണ്ട്.