കേരള ഗ്രാമീൺ ബാങ്ക് ഫൈനോയുമായി സഹകരിക്കുന്നു
Tuesday 16 December 2025 11:30 PM IST
കൊച്ചി: ഉപഭോക്‌തൃ ആശയവിനിമയം കാര്യക്ഷമമാക്കാൻ കേരള ഗ്രാമീൺ ബാങ്ക് (കെ.ജി.ബി) പ്രമുഖ ഇന്റലിജൻസ് കമ്യൂണിക്കേഷൻസ് ഹബ്ബായ ഫൈനോയുമായി സഹകരിക്കുന്നു. ഉപഭോക്തൃ സന്ദേശങ്ങൾ സമയബന്ധിതവും കൃത്യമായും വിതരണം ചെയ്യുന്നതിനും മികച്ച ദൃശ്യപരത, നിയന്ത്രണം എന്നിവയോടെ എല്ലാ ആശയവിനിമയങ്ങളും കൈകാര്യം ചെയ്യുന്നതിനും കെ.ജി.ബിയെ ഫൈനോ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആർ.ബി.ഐയുടെ മാർഗനിർദേശങ്ങളനുസരിച്ചുള്ള സമയബന്ധിത എസ്.എം.എസ് അലർട്ടുകൾ, ബ്രാഞ്ച് തലത്തിലുള്ള പരിഹാരങ്ങൾ, പ്രാദേശിക ഭാഷകളിലുള്ള ആശയവിനിമയം എന്നിവ യാഥാർത്ഥ്യമാക്കുന്നതിന് റീജയണൽ ബാങ്കുകൾ കനത്ത വെല്ലുവിളിയാണ് നേരിട്ടത്. ഫൈനോയുമായുള്ള സഹകരണത്തിലൂടെ ഈ രംഗത്ത് പ്രവർത്തനം മെച്ചപ്പെടുത്താൻ കെ.ജി.ബിക്ക് കഴിയും.