തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി
Tuesday 16 December 2025 12:36 AM IST
നരിക്കുനി: നരിക്കുനി പടനിലം റോഡിൽ ബൈത്തുൽ ഇസ്സ കോളേജിന് സമീപത്തെ മലയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഇന്നലെ കാട് വെട്ടുന്നതിനിടെ മനുഷ്യൻ്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. സമീപത്ത് വസ്ത്രവും ഷൂവും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ സപ്തംബർ 22ന് കാണാതായ നരിക്കുനി ഭരതന്റേതാണെന്ന് (65) സംശയമുണ്ട്. കുന്ദമംഗലം പൊലീസ് അന്വേഷണമാരംഭിച്ചു.