കേരളയിലെ രണ്ട് സി.പി.എം സിൻഡിക്കേറ്റ് അംഗങ്ങൾ പുറത്താവും
Tuesday 16 December 2025 12:08 AM IST
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികളായി കേരള സർവകലാശാല സിൻഡിക്കേറ്രിലെത്തിയ 2 പേർ പുറത്താവും. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് സിൻഡിക്കേറ്റംഗങ്ങളായ ആർ.ബി.രാജീവ് കുമാർ, ലെനിൻ ലാൽ എന്നിവർക്കാണ് അംഗത്വം നഷ്ടമാവുക. രാജീവ്‌കുമാർ പത്തനംതിട്ടയിലെ ബ്ലോക്ക് പഞ്ചായത്തംഗവും ലെനിൻ ലാൽ തിരുവനന്തപുരം കഠിനംകുളം ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്നു. ഇരുവരും അംഗത്വം നിലനിറുത്തൻ യൂണിവേഴ്സിറ്റി നിയമത്തിൽ മൂന്നുമാസം സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഈ കാലയളവിനുള്ളിൽ വീണ്ടും തിരഞ്ഞെടുക്കപ്പെടാനിടയില്ല.