ഹോസ്റ്റലുകളെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കി സുപ്രീംകോടതി
Tuesday 16 December 2025 12:10 AM IST
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കും വർക്കിംഗ് പ്രാെഫഷണലുകൾക്കുമായി പ്രവർത്തിക്കുന്ന ഹോസ്റ്റലുകളെ ജി.എസ്.ടി പരിധിയിൽ നിന്ന് സുപ്രീംകോടതി ഒഴിവാക്കി. റസിഡൻഷ്യൽ ആവശ്യങ്ങൾക്കായി വാടകയ്‌ക്കു നൽകുന്ന കെട്ടിടങ്ങൾ ഹോസ്റ്റലുകളായി മാറ്റുമ്പോൾ ജി.എസ്.ടി നൽകേണ്ടതില്ല. ഇവിടങ്ങളിൽ നിന്ന് ജി.എസ്.ടി പിരിക്കാമെന്ന അതോറിട്ടിയുടെ നിലപാട് കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ശരിവച്ചു. കർണാടക സർക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ബംഗളൂരുവിലെ ഹോസ്റ്റൽ ഉടമയിൽ നിന്ന് ജി.എസ്.ടി ഈടാക്കാനുള്ള ശ്രമമാണ് കോടതി കയറിയത്.