കേരള സർവകലാശാല
Tuesday 16 December 2025 12:16 AM IST
ഒന്നാം സെമസ്റ്റർ ബി.എഡ് വിദ്യാർത്ഥികൾക്ക് രണ്ടാം സെമസ്റ്ററിലേക്ക് കോളേജ് മാറ്റത്തിനായി അപേക്ഷിക്കാം. അപേക്ഷകർ ഒന്നാം സെമസ്റ്ററിൽ പരീക്ഷക്ക് രജിസ്റ്റർ ചെയ്തവരാകണം. കോളേജ് മാറ്റം ഗവ./എയ്ഡഡ് കോളേജുകൾ തമ്മിലും സ്വാശ്രയ കോളേജുകൾ തമ്മിലും, കെ.യു.സി.റ്റികൾ തമ്മിലും അനുവദിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബിരുദ/ബിരുദാനന്തര പരീക്ഷകളുടെ മാർക്ക് ലിസ്റ്റുകൾ സഹിതം പഠിക്കുന്ന കോളേജിലെയും ചേരാൻ ഉദ്ദേശിക്കുന്ന കോളേജിലെയും പ്രിൻസിപ്പൽമാരുടെ ശുപാർശയോടൊപ്പം 1050രൂപ ഫീസ് അടച്ച് സർവകലാശാലയിൽ 3ന് വൈകിട്ട് 5നകം നൽകണം. തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 1575രൂപ അടയ്ക്കണം.
അറബി വിഭാഗം നടത്തുന്ന അറബിക് ടൈപ്പിംഗ് കോഴ്സിലേക്ക് അപേക്ഷിക്കാം. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. ഫീസ്: 3000. 3മാസം. അപേക്ഷാഫോം www.arabicku.in.വിവരങ്ങൾക്ക്: 9633812633, 04712308846