ഡി.എ കുടിശിക: മറുപടി നൽകാൻ സർക്കാരിന് അവസാന അവസരം
Tuesday 16 December 2025 12:00 AM IST
കൊച്ചി: സർക്കാർ - സർവകലാശാലാ ജീവനക്കാർക്ക് മുൻകാല പ്രാബല്യത്തോടെ ക്ഷാമബത്ത അനുവദിക്കണമെന്നാവശ്യപ്പെടുന്ന ഹർജികൾ ഹൈക്കോടതി ജനുവരി 15ന് പരിഗണിക്കാൻ മാറ്റി. സത്യവാങ്മൂലം ഫയൽ ചെയ്യാൻ സർക്കാർ സമയം തേടിയതിനെ തുടർന്നാണിത്. ഇനിയും സമയം അനുവദിക്കില്ലെന്ന് ജസ്റ്റിസ് എൻ. നഗരേഷ് പറഞ്ഞു. ഫെഡറേഷൻ ഒഫ് ഓൾ കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷ് അടക്കമുള്ളവരാണ് ഹർജിക്കാർ. കുടിശിക അനുവദിക്കുന്നതിനുള്ള സ്‌കീമും ആക്ഷൻ പ്ലാനും ഉൾപ്പെടുത്തി അധിക സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോട് നേരത്തേ നിർദ്ദേശിച്ചിരുന്നു.