ത്രീഡി പ്രിന്റിംഗ് ശില്പശാല നാളെ

Tuesday 16 December 2025 12:23 AM IST

തിരുവനന്തപുരം: ചവറയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാ സ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യയെ കുറിച്ച് നാളെ രാവിലെ 9മുതൽ വൈകിട്ട് 4വരെ ഏകദിനശില്പശാല നടത്തും. ഓസ്‌ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വിൻ ബേൺ യൂണവേഴ്സിറ്റിയുമായി സഹകരിച്ചാണിത്. 3ഡി പ്രന്റേഴ്സ്, ഡിജിറ്റൽ ഡിസൈൻ,ലെയർ ബൈ ലെയർ ഘടന,ഓസ്‌ട്രേലിയയിലെ ഗൃഹനിർമ്മാണ രീതികൾ, നിർമ്മാ ണമേഖലയിലെ അതിയന്ത്രവത്കരണം,നൂതന സാങ്കേതികവിദ്യകൾ എന്നിവ ശില്പശാലയിൽ അവതരിപ്പിക്കും.കേരളത്തിലും പുറത്തും പ്രവർത്തിക്കുന്ന എൻജിനിയറിംഗ് കോളേജുകളിലെ സിവിൽ വിഭാഗം അദ്ധ്യാപകർക്കാണ് പ്രവേശനം. പ്രവേശന ഫീസ് 1000രൂപ. സ്വിൻ ബേൺ സർവകലാശാലയിലെ സിവിൽ വിഭാഗം പ്രൊഫസർ ഡോ.പാറ്റ് രാജീവ് ക്ലാസുകൾ നയിക്കും. സ്വിൻബേർണിൽ ഗവേഷണം നടത്തുന്ന ബിജു ബാലകൃഷ്ണൻ ക്ലാസുകൾ എടുക്കും.വിവരങ്ങൾക്ക്: 9496615430