തെറ്റ് തിരുത്തും: ബിനോയ് വിശ്വം

Tuesday 16 December 2025 12:00 AM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തെറ്റ് പറ്റിയെന്നും വേഗത്തിൽ തിരുത്തുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെറ്റ് തിരുത്തി മുന്നോട്ട് പോകുന്നതാണ് 'കമ്മ്യൂണിസ്റ്റ് ക്വാളിറ്റി'. ഇടതുപക്ഷം തിരിച്ചുവരും. കേരളത്തിന്റെ ഭാവി ഇടതുപക്ഷമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി സമയം കുറച്ചു മാത്രമേ ബാക്കിയുള്ളൂ. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട തിരിച്ചടി വിലയിരുത്തി നേരിട്ട് കത്തെഴുതാൻ ജനങ്ങൾക്ക് സി.പി.ഐ അവസരമൊരുക്കിയിട്ടുണ്ട്. അഭിപ്രായങ്ങൾ പരിശോധിച്ച് തിരുത്തലുകൾ വരുത്തും.