മുഖ്യ വിവരാവകാശ കമ്മിഷണർ രാജ്‌കുമാർ ഗോയൽ സത്യപ്രതിജ്ഞ ചെയ്‌തു

Tuesday 16 December 2025 12:00 AM IST
രാജ്‌കുമാർ ഗോയൽ

ന്യൂഡൽഹി: മുഖ്യ വിവരാവകാശ കമ്മിഷണറായി മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ രാജ്കുമാർ ഗോയൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇന്നലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. 1990 ബാച്ചിലെ അരുണാചൽപ്രദേശ് ഗോവ മിസോറംകേന്ദ്രഭരണ പ്രദേശങ്ങളുടെ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു രാജ്കുമാർ ഗോയൽ. നിയമമന്ത്രാലയത്തിൽ സെക്രട്ടറിയായിരിക്കെ ആഗസ്റ്റ് 31നാണ് വിരമിച്ചത്. സെപ്തംബർ 13ന് ഹീരാലാൽ സമാരിയയുടെ കാലാവധി അവസാനിച്ചതോടെയാണിത്. മലയാളിയും മാദ്ധ്യമപ്രവർത്തകനുമായ പി.ആർ. രമേശ്,റെയിൽവേ ബോർഡ് മുൻ മേധാവി ജയ വർമ സിൻഹ,മുൻ ഐ.പി.എസുകാരനായ സ്വാഗത് ദാസ്,കേന്ദ്ര സെക്രട്ടേറിയറ്റ് സർവീസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് കുമാർ ജിൻഡാൽ,മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ സുരേന്ദ്ര സിംഗ് മീണ,ഇന്ത്യൻ ഫോറസ്റ്റ് സർവിസ് ഓഫീസറായിരുന്ന കുശ്വന്ത് സിംഗ് സേത്തി തുടങ്ങിവരാണ് മറ്റു കമ്മിഷണർമാർ.