ദിലീപിന് പിന്നാലെ ജഡ്‌ജിയമ്മാവൻ കോവിലിൽ ദർശനത്തിനെത്തി രാഹുൽ മാങ്കൂട്ടത്തിൽ

Tuesday 16 December 2025 12:02 AM IST

പൊൻകുന്നം: ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ഇന്ന് വൈകിട്ടാണ് കോട്ടയം ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തിയത് . സന്ധ്യയോടെ അദ്ദേഹം പ്രധാനക്ഷേത്രമായ ചെറുവള്ളി ദേവീക്ഷേത്രത്തിലും മറ്റ് ഉപദേവാലയങ്ങളിലും ദർശനം നടത്തിയ ശേഷം ജഡ്ജിയമ്മാവൻ നടയിൽ അട വഴിപാട് നടത്തി.

കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇവിടെ ദർശനം നടത്തിയാൽ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. രാഹുലിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഈ മാസം 18ാം തീയതി പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം ജഡ്ജിയമ്മാവൻ നടയിൽ ദർശനം നടത്തിയത്. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ക്ഷേത്രമായ ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഉപദേവാലയമാണ് ജഡ്ജിയമ്മാവൻ കോവിൽ. നടൻമാരായ ദിലീപ്, വിശാൽ, ക്രിക്കറ്റ് താരം ശ്രീശാന്ത് തുടങ്ങി നിരവധി പ്രമുഖർ ഇവിടെ എത്തിയിട്ടുണ്ട്.

അതേസമയം മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ​ ​പീ​ഡി​പ്പി​ച്ചെ​ന്നും​ ​ഗ​ർ​ഭ​ഛി​ദ്ര​ത്തി​ന് ​നി​ർ​ബ​ന്ധി​ച്ചെ​ന്നു​മു​ള്ള​ ​കേ​സി​ൽ​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തിലിന്റെ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ 18​ന് ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.​ ​അ​റ​സ്റ്റ് ​വി​ല​ക്കും​ ​അ​ന്നു​വ​രെ​ ​നീ​ട്ടി.​ ​ജ​സ്റ്റി​സ് ​കെ.​ ​ബാ​ബു​വാ​ണ് ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ച്ച​ത്. ​ബം​ഗ​ളൂ​രു​വി​ലെ​ ​മ​ല​യാ​ളി​ ​യു​വ​തി​യെ​ ​മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന​ ​കേ​സി​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​അ​നു​വ​ദി​ച്ച​തി​നെ​തി​രെ​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യ​ ​അ​പ്പീ​ൽ​ ​ക്രി​സ്മ​സ് ​അ​വ​ധി​ക്ക് ​ശേ​ഷം​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.​ ​മ​റു​പ​ടി​ ​സ​മ​ർ​പ്പി​ക്കാ​ൻ​ ​രാ​ഹു​ലി​ന് ​സ​മ​യം​ ​അ​നു​വ​ദി​ച്ചാ​ണ് ​ജ​സ്റ്റി​സ് ​വി​ജു​ ​എ​ബ്ര​ഹാ​മി​ന്റെ​ ​ന​ട​പ​ടി.​ ​രാ​ഹു​ലി​നെ​തി​രെ​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ല​ഭി​ച്ച​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്നാ​ണ് ​ആ​ദ്യ​ത്തെ​ ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ത്.​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റി​ന് ​ല​ഭി​ച്ച​ ​പ​രാ​തി​യി​ലാ​ണ് ​ര​ണ്ടാ​മ​ത്തെ​ ​കേ​സ്.