മുന്നണിക്കും ഭരണകൂടത്തിനും വീഴ്ചയുണ്ടായി: സി.പി.ഐ
തിരുവനന്തപുരം: വികസന നേട്ടങ്ങളുടെയും ജനക്ഷേമ പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇടതു മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും രാഷ്ട്രീയമായി ജനങ്ങളെ അർഹിക്കുന്ന അളവിൽ വിശ്വാസത്തിലെടുക്കുന്നതിൽ മുന്നണിക്കും ഭരണകൂടത്തിനും കഴിഞ്ഞില്ലെന്ന് സി.പി.ഐ വിലയിരുത്തി. ഇന്നലെ രാവിലെ നടന്ന സെക്രട്ടറിയേറ്റ് യോഗത്തിലും തുടർന്ന് നടന്ന എക്സിക്യുട്ടീവ് യോഗത്തിലും ഇത്തരത്തിൽ വിമർശനം ഉയർന്നു.
സ്വർണ്ണക്കൊള്ള വിശ്വാസികൾക്കിടയിലുണ്ടാക്കിയ അമർഷം ലഘൂകരിക്കുന്നതിന് യാതൊന്നും ചെയ്യാൻ സർക്കാറിനായില്ല. കോൺഗ്രസും ബി.ജെ.പിയും ഇക്കാര്യം ശക്തമായി പ്രചരിപ്പിച്ചപ്പോൾ മറ്റുപല വിഷയങ്ങൾ ഉയർത്തി ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ അതുകൊണ്ടൊന്നും ഫലമുണ്ടായില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് യോഗത്തിൽ വിമർശനം ഉണ്ടായി.
ചൂണ്ടുപലകയെന്ന്
ജനയുഗം
തിരുവനന്തപുരം: ആറുമാസത്തിനുള്ളിൽ നടക്കുന്ന സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞടുപ്പിന്റെ സൂചനയാണ് തദ്ദേശ തെരഞ്ഞെടുപ്പുഫലമെന്നും നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ‘ഡ്രസ് റിഹേഴ്സൽ’ ആയ തദ്ദേശ തെരഞ്ഞെടുപ്പുഫലത്തെ സത്യസന്ധവും യാഥാർത്ഥ്യബോധത്തോടെയും വിലയിരുത്തണമെന്നും സി.പി.ഐ മുഖപത്രമായ ജനയുഗം. കേരളത്തിന്റെ രാഷ്ട്രീയഭാവി നിർണയിക്കപ്പെടുന്നത് ഇത്തരം വിലയിരുത്തലിലൂടെയാകും. നാടിന്റെ സമഗ്ര വികസനവും ജനങ്ങൾക്ക് ഭരണകൂടം ഉറപ്പുവരുത്തുന്ന സാമൂഹ്യക്ഷേമ നടപടികളും ഭരണകൂടത്തിന്റെ ഉത്തരവാദിത്തവുമാണ്. അതിലുണ്ടാകുന്ന വീഴ്ചകളും അതിന്റെപേരിൽ ഉന്നയിക്കുന്ന ഔദാര്യഭാവവും അവകാശവാദങ്ങളും ജനങ്ങൾ അംഗീകരിക്കില്ലെന്നും പത്രം ചൂണ്ടക്കാട്ടുന്നു. എൽ.ഡി.എഫ് സർക്കാരിന്റെ അടുത്തകാലത്തെ ചില നടപടികൾ മുന്നണിയോടുള്ള വിശ്വാസത്തിന് ഉലച്ചിൽ സംഭവിക്കാൻ കാരണമായിട്ടുണ്ടാകുമെന്നും പത്രം പറയുന്നു.
കണക്കുകൂട്ടലുകൾ തെറ്റിച്ച തദ്ദേശ തെരഞ്ഞെടുപ്പുഫലത്തിന് കാരണമായത് സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം തന്നെയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ്, എക്സിക്യുട്ടീവ് യോഗങ്ങളിൽ വിമർശനം.
ഇന്ന് നടക്കുന്ന ഇടതുമുന്നണി യോഗത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് നയിച്ച കാര്യങ്ങൾ
ഇക്കാര്യം ഉന്നയിക്കാൻ സെക്രട്ടറി ബിനോയ് വിശ്വത്തെ യോഗം ചുമതലപ്പെടുത്തി.