സ്‌കൂട്ടറുകളോട് താത്പര്യം കുറയുന്നു, പക്ഷേ കാറിന്റെ കാര്യത്തില്‍ ട്രെന്‍ഡ് മറ്റൊരു രീതിയില്‍

Tuesday 16 December 2025 12:19 AM IST

കൊച്ചി: രാജ്യത്തെ വൈദ്യുത വാഹന വിപണിയുടെ മുന്നേറ്റം നവംബറിലും തുടര്‍ന്നു. മുച്ചക്ര വാഹനങ്ങള്‍, കാറുകള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ മികച്ച ഉണര്‍വാണ് നവംബറില്‍ ഇ, വി വിപണിയില്‍ ദൃശ്യമായത്. അതേസമയം ഇലക്ട്രിക് ടു വീലര്‍ വില്‍പ്പന മന്ദഗതിയിലായി.

ജി.എസ്.ടി കുറഞ്ഞതോടെ ഉപഭോക്താക്കള്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ വാങ്ങുന്നതിന് കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുകയാണെന്ന് ഡീലര്‍മാര്‍ പറയുന്നു. ടി.വി.എസ് മോട്ടോര്‍ മാത്രമാണ് കഴിഞ്ഞ മാസം ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ വില്‍പ്പനയില്‍ നേട്ടമുണ്ടാക്കിയത്. നവംബറില്‍ രാജ്യത്തൊട്ടാകെ 1.6 ലക്ഷം ഇലക്ട്രിക് ടു വീലറുകളാണ് വിറ്റഴിച്ചത്.

അതേസമയം പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കിയ, ജെ.എസ്.ഡബ്ള്യു, ഹ്യുണ്ടായ് മോട്ടോര്‍ എന്നിവയെല്ലാം വൈദ്യുത കാറുകളുടെ വില്‍പ്പനയില്‍ മികച്ച വളര്‍ച്ച കഴിഞ്ഞ മാസം കൈവരിച്ചു.

നടപ്പുവര്‍ഷം ഇന്ത്യയിലെ മൊത്തം ഇ കാര്‍ വില്‍പ്പന

1.75 ലക്ഷം യൂണിറ്റുകള്‍