മദ്യപിച്ച് കാറോടിച്ച് അപകടം: നടൻ ശിവദാസനെതിരെ കേസ്

Tuesday 16 December 2025 2:16 AM IST

മട്ടന്നൂർ: മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയതിന് സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌.ഐയും സിനിമാതാരവുമായ പി. ശിവദാസന്റെ(56) പേരിൽ മട്ടന്നൂർ പൊലീസ് കേസെടുത്തു. മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന ഇദ്ദേഹം ഓടിച്ച കാർ എടയന്നൂരിൽ വച്ച് കലുങ്കിൽ ഇടിച്ച ശേഷം മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. 12ന് രാത്രി 10.45ഓടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സ്ഥലത്തെത്തിയ മട്ടന്നൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് ശിവദാസൻ മദ്യപിച്ചെന്ന് വ്യക്തമായത്. തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം കേസെടുക്കുകയായിരുന്നു.