സഞ്ചരിക്കുന്ന മാവേലിസ്റ്റോർ

Tuesday 16 December 2025 1:22 AM IST

കരുനാഗപ്പള്ളി: സപ്ലൈകോ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ ഇന്ന് മുതൽ 18 വരെ കരുനാഗപ്പള്ളി, ചവറ, കുന്നത്തൂർ എന്നിവിടങ്ങളിൽ യാത്ര നടത്തും. ഇന്ന് രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ പാവുമ്പ, 2 മുതൽ 5 വരെ അയ്യൻകോയിക്കൽ, 17 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ഇടക്കുളങ്ങര, 2 മുതൽ വൈകിട്ട് 5 വരെ വയനകം, 18 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് സമീപം, 1 മണി മുതൽ 5 വരെ മനക്കര എന്നിവിടങ്ങളിലാണ് വാഹനം എത്തുന്നത്.